പാലക്കാട് : 2025 ലെ കാലിക്കറ്റ് സർവകലാശാല പി.ജി. പരീക്ഷാഫലത്തിൽ എം.എസ്‌സി. ജോഗ്രഫി വിഭാഗത്തിൽ യുവക്ഷേത്ര കോളജ് വിദ്യാർത്ഥിനികൾ റാങ്കുകൾ വാരിക്കൂട്ടി. റാങ്ക് പട്ടികയിൽ ആദ്യ ഏഴ് സ്ഥാനങ്ങളിൽ അഞ്ച് റാങ്കുകൾ കരസ്ഥമാക്കിയാണ് കോളജ് തങ്ങളുടെ അക്കാദമിക് മികവ് തെളിയിച്ചത്.
കോളജിന് അഭിമാനമായി മേഹന കെ. ഒന്നാം റാങ്ക് നേടി. കൂടാതെ അശ്വതി.ആർ രണ്ടാം റാങ്കും സ്വന്തമാക്കി മികച്ച വിജയം ആവർത്തിച്ചു. ഇവർക്ക് പുറമെ പവിത്ര യു. (അഞ്ചാം റാങ്ക്), ലിയോ പോൾ (ആറാം റാങ്ക്), ഗോപിക വിജു (ഏഴാം റാങ്ക്) എന്നിവരും റാങ്ക് ജേതാക്കളായി.
ഒരു കോളജിലെ വിദ്യാർത്ഥികൾക്ക് ഒരുമിച്ച് ഇത്രയധികം റാങ്കുകൾ നേടാൻ സാധിച്ചത് യുവക്ഷേത്ര കോളജിൻ്റെ ജോഗ്രഫി വിഭാഗത്തിൻ്റെ അർപ്പണബോധത്തിനും മികച്ച അദ്ധ്യാപനത്തിനും ലഭിച്ച അംഗീകാരമായി. റാങ്കുകൾ നേടിയ വിദ്യാർത്ഥികളെ കോളജ് മാനേജ്‌മെൻ്റും അധ്യാപകരും അഭിനന്ദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.