വാർത്തകൾക്ക് ഇനി 'വില' നൽകണം; ഗൂഗിളിനും മെറ്റയ്ക്കും നിയന്ത്രണം ഏർപ്പെടുത്താൻ ഓസ്‌ട്രേലിയ; പുതിയ നിയമം വരുന്നു

വാർത്തകൾക്ക് ഇനി 'വില' നൽകണം; ഗൂഗിളിനും മെറ്റയ്ക്കും നിയന്ത്രണം ഏർപ്പെടുത്താൻ ഓസ്‌ട്രേലിയ; പുതിയ നിയമം വരുന്നു

മെൽബൺ: ഗൂഗിൾ, മെറ്റ, ടിക്‌ടോക് തുടങ്ങിയ ആഗോള ടെക് ഭീമന്മാരിൽ നിന്ന് പ്രാദേശിക മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും അർഹമായ പ്രതിഫലം ഉറപ്പാക്കാൻ കടുത്ത നടപടികളുമായി ഓസ്‌ട്രേലിയൻ സർക്കാർ. മാധ്യമ സ്ഥാപനങ്ങളുടെ വാർത്താ ഉള്ളടക്കം ഉപയോഗിക്കുന്നതിന് പണം നൽകാൻ വിസമ്മതിക്കുന്ന കമ്പനികളെ ലക്ഷ്യമിട്ടാണ് പുതിയ നിയമ നിർമ്മാണം.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ടെക് കമ്പനികൾ ഓസ്‌ട്രേലിയയിൽ നിന്ന് നേടുന്ന ആകെ വരുമാനത്തിന്റെ 2.25 ശതമാനം നികുതിയായി നൽകേണ്ടി വരും. മാധ്യമ പ്രവർത്തനത്തിന്റെ ഗുണ നിലവാരം ഉറപ്പാക്കാനും മാധ്യമ സ്ഥാപനങ്ങൾക്ക് അർഹമായ വിഹിതം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനുമാണ് ഈ നീക്കം.

ജൂലൈ രണ്ടിന് പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന ഈ നിയമത്തിന്റെ കരട് കഴിഞ്ഞ ചൊവ്വാഴ്ചയാണ് സർക്കാർ പുറത്തുവിട്ടത്. വാർത്തകൾ ഉപയോഗിക്കുന്നതിന് ടെക് കമ്പനികൾ പണം നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്ന 'ന്യൂസ് മീഡിയ ബാർഗെയിനിംഗ് കോഡ്' നിലവിലുണ്ടെങ്കിലും അത് പാലിക്കാൻ പല കമ്പനികളും തയ്യാറാകാത്ത സാഹചര്യത്തിലാണ് സർക്കാർ കർശന നിയമ നിർമ്മാണത്തിലേക്ക് നീങ്ങുന്നത്.

അതേസമയം സർക്കാരിന്റെ പുതിയ നീക്കത്തിനെതിരെ മെറ്റ രംഗത്തെത്തിയിട്ടുണ്ട്. മാധ്യമ സ്ഥാപനങ്ങൾ അവരുടെ ഇഷ്ട പ്രകാരമാണ് ഉള്ളടക്കം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെക്കുന്നതെന്നും അതിനാൽ നിർബന്ധിതമായി പണം നൽകാൻ ആവശ്യപ്പെടുന്നത് ശരിയല്ലെന്നുമാണ് മെറ്റയുടെ വാദം.

ഓസ്‌ട്രേലിയയുടെ ഈ വിപ്ലവകരമായ നീക്കം വിജയിക്കുകയാണെങ്കിൽ, ലോകത്തെ മറ്റ് രാജ്യങ്ങളും സമാനമായ നിയമനിർമ്മാണങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.