സബര്‍മതിയില്‍ നിന്ന് കോണ്‍ഗ്രസിന്റെ 1200 കിലോമീറ്റര്‍ പദയാത്ര തുടങ്ങി; സമാപനം ജൂണ്‍ ഒന്നിന് ഡല്‍ഹിയില്‍

സബര്‍മതിയില്‍ നിന്ന് കോണ്‍ഗ്രസിന്റെ 1200 കിലോമീറ്റര്‍ പദയാത്ര തുടങ്ങി; സമാപനം ജൂണ്‍ ഒന്നിന് ഡല്‍ഹിയില്‍

അഹമ്മദാബാദ്: കോണ്‍ഗ്രസിന്റെ കാല്‍നടയാത്ര സാബര്‍മതി ആശ്രമത്തില്‍ നിന്ന് ആരംഭിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പങ്കും ത്യാഗങ്ങളും പുതു തലമുറയിലെത്തിക്കുകയെന്ന ലക്ഷ്യവുമായാണ് കാല്‍നടയാത്രയ്ക്ക് തുടക്കം കുറിച്ചത്. നാല് സംസ്ഥാനങ്ങളിലെ 1200 കിലോമീറ്റര്‍ പിന്നിട്ട് ജൂണ്‍ ഒന്നിന് ഡല്‍ഹിയില്‍ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ സമാപിക്കും.

സ്വാതന്ത്ര്യ പ്രാപ്തിയുടെ 75-ാം വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് 'ആസാദി ഗൗരവ്' യാത്ര നടത്തുന്നത്. ഗുജറാത്തിലെ അഞ്ച് ജില്ലകള്‍ പത്തു ദിവസം കൊണ്ട് പിന്നിടും. മൂന്നു ലക്ഷത്തോളം ജനങ്ങളെ പങ്കെടുപ്പിക്കും. ഓരോ ദിവസവും വൈകിട്ടു ചേരുന്ന സമ്മേളനം സ്വാതന്ത്ര്യ സമരത്തിന്റെ ഓരോ രക്തസാക്ഷികള്‍ക്ക് സമര്‍പ്പിക്കും. കൂടാതെ ഭരണഘടനയുടെ ആമുഖമെഴുതിയ ലഘുലേഖകള്‍ യാത്രയില്‍ വിതരണം ചെയ്യും.

നൂറു സേവാദള്‍ പ്രവര്‍ത്തകര്‍ എപ്പോഴും യാത്രയിലുണ്ടാകുമെന്ന് കോ-ഓര്‍ഡിനേറ്റര്‍ ലാല്‍ജി ദേശായി പറഞ്ഞു. ഇതിന് പുറമേ അതത് പ്രദേശത്തെ പ്രവര്‍ത്തകര്‍ അനുഗമിക്കും. ബുധനാഴ്ച രാവിലെ സാബര്‍മതിയില്‍ പ്രാര്‍ഥനാ യോഗത്തിന് ശേഷം പാര്‍ട്ടിയുടെ എ.ഐ.സി.സി ചുമതലയുള്ള രഘു ശര്‍മയും ജി.പി.സി.സി അധ്യക്ഷന്‍ ജഗദീഷ് ഠാക്കോറും ചേര്‍ന്ന് പദയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.