ഫ്‌ളോറിഡ: മൂന്ന് ശതകോടീശ്വരന്മാരുമായി ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും വെള്ളിയാഴ്ച്ച പുറപ്പെട്ട ഫാല്‍ക്കണ്‍ 9 ബഹിരാകാശ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയ (ഐ.എസ്.എസ്) ത്തില്‍ എത്തി. വിക്ഷേപണം നടന്ന് 20 മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവിലാണ് പേടകം ഐ.എസ്.എസില്‍ എത്തിച്ചേര്‍ന്നത്. ഇതോടെ ഐ.എസ്.എസിലേക്ക് ബഹരാകാശ യാത്രികരെ എത്തിക്കുന്ന ആദ്യ സ്വകാര്യ ദൗത്യത്തിന്റെ ഒന്നാംഘട്ടം വിജയകരമായി.
സ്‌പേസ് എക്‌സും ബഹിരാകാശ യാത്രികര്‍ക്ക് പരിശീലനം നല്‍കുന്ന ആക്‌സിയോം സ്‌പേസും സഹകരിച്ച് നടപ്പാക്കുന്ന ദൗത്യത്തില്‍ മുതിര്‍ന്ന ബഹിരാകാശയാത്രികനും ആക്‌സിയോമിന്റെ ബിസിനസ് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ്കൂടിയായ ലോപസ് അലെഗ്രിയയും യുഎസ്, കാനഡ, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് ശതകോടീശ്വര സംരംഭകരായ ലാറി കോര്‍ണര്‍, എയ്തന്‍ സ്റ്റിബ്ബെ, മാര്‍ക്ക് പാത്തി എന്നിവരുമാണുണ്ടായിരുന്നത്. എട്ട് ദിവസം ഐ.എസ്.എസില്‍ ചെലവഴിച്ച ശേഷമാകും സംഘം ഭൂമിയിലേക്ക് മടങ്ങും. ആകെ 10 ദിവസമാണ് ദൗത്യത്തിനായി വേണ്ടിവരിക.
ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നു വെള്ളിയാഴ്ച്ച രാത്രി ഇന്ത്യന്‍ സമയം 8.47 ആയിരുന്നു ഫാല്‍ക്കണ്‍ 9 ന്റെ വിക്ഷേപണം. ബഹിരാകാശ പേടക സഞ്ചാരത്തിന്റെ ആദ്യരണ്ട് ഘട്ടങ്ങള്‍ വിക്ഷേപണം നടന്നു 10 മിനിറ്റിനുള്ളില്‍ തന്നെ വിജയകരമായി. വീണ്ടും വിക്ഷേപണത്തിന് പുനരുപയോഗിക്കാന്‍ കഴിയും എന്നതാണ് സ്‌പേസ് എക്‌സ് നിര്‍മിച്ച ഫാല്‍ക്കണ്‍ 9 ന്റെ പ്രത്യേകത. 5.49 ലക്ഷം കിലോ ഭാരമുള്ള പേടകത്തിന് 229 അടി ഉയരവും 12 അടി വ്യാസവും ഉണ്ട്.
https://cnewslive.com/news/26604/international-space-station-mission
https://cnewslive.com/news/26626/historical-moment-falcon-9-flew-with-three-billion
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.