എഡിൻബർഗ് ഡിവൈൻ മേഴ്‌സി സീറോ മലബാർ കാത്തലിക് ദേവാലയത്തിൽ 22, 23, 24 ഇടവക തിരുനാൾ നടത്തപെടുന്നു

എഡിൻബർഗ് ഡിവൈൻ മേഴ്‌സി സീറോ മലബാർ കാത്തലിക് ദേവാലയത്തിൽ 22, 23, 24  ഇടവക തിരുനാൾ നടത്തപെടുന്നു

എഡിൻബർഗ്: എഡിൻബർഗ് ഡിവൈൻ മേഴ്‌സി സീറോ മലബാർ കാത്തലിക് ദേവാലയത്തിൽ ഇടവക തിരുനാൾ നടത്തപ്പെടുന്നു. ഏപ്രിൽ 22, 23, 24 ( വെള്ളി, ശനി, ഞായർ )തീയതികളിലാണ് ഭക്തിനിർഭരമായ തിരുനാൾ തിരുക്കർമ്മങ്ങൾ കൊണ്ടാടുന്നത്.

ഏപ്രിൽ 22 (വെള്ളി) വൈകുന്നേരം 6 30 ന് ഫാ. വർഗീസ് കരിപ്പേരിയുടെ ആഘോഷമായ പാട്ടുകുർബാനയും നൊവേനയും ലദീഞ്ഞും നടത്തപ്പെടുന്നു. തുടർന്ന് 7.30ന് ഇടവക വികാരി ഫാ. ആന്റണി പിട്ടാപ്പിള്ളിൽ തിരുനാൾ കൊടിയേറ്റും.
23 (ശനി) വൈകുന്നേരം ആറിന് ഫാ. റഫായേൽ  അമ്പാടന്റെ നേതൃത്വത്തിൽ ആഘോഷമായ പാട്ടുകുർബാന നൊവേനയും ലദീഞ്ഞും നടത്തപ്പെടുന്നു. വൈകിട്ട് 7.45ന് ഫാ. അനീഷ് ഈറ്റക്കാകുന്നേൽ തിരുനാൾ സന്ദേശം നൽകും.


തുടർന്ന് പള്ളി ചുറ്റി പ്രദക്ഷിണം. ശേഷം കരിമരുന്ന് കലാപ്രകടനവും, ഡാളസ് വാദ്യകലാ കേന്ദ്രത്തിന്റെ ചെണ്ട മേളയും, ഗാനമേള, ഭാരത് കലാ തീയേറ്റേഴ്സ് ഡാളസ് സാമൂഹ്യ സംഗീത നാടകം 'ലോസ്റ്റ് വില്ല' യും നടത്തപ്പെടുന്നു. പരിപാടികൾക്കു ശേഷം രാത്രി ഭക്ഷണവും നൽകുന്നു.

24 (ഞായർ ) രാവിലെ 10 30 ന് ഫാ. അനീഷ് ഈറ്റക്കാകുന്നേൽ ആഘോഷമായ പാട്ടുകുർബാനയും ലദീഞ്ഞ് നടത്തപെടും. ഫാ. തോമസ് പുളിക്കൽ തിരുനാൾ സന്ദേശം നൽകുന്നു. 11. 45 ന് പ്രസുദേന്തി വാഴ്ച നടത്തും. 12 ന് തിരുനാൾ കൊടിയിറക്കത്തിന് ശേഷമുള്ള സ്നേഹവിരുന്നോടെ ഈ വർഷത്തെ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് സമാപനമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26