ഇസ്ലാമാബാദ്: പ്രധാനമന്ത്രി പദവി നഷ്ടപ്പെട്ട് പടിയിറങ്ങിയ പാകിസ്ഥാന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാനെ പിന്തുണച്ചും സൈന്യത്തെ പരിഹസിച്ചും ജനക്കൂട്ടം. 'ചൗക്കിദാര്‍ ചോര്‍ ഹേ' (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന മുദ്രാവാക്യം വിളിച്ച് പഞ്ചാബ് പ്രവശ്യയില്‍ ജനക്കൂട്ടം തെരുവിലിറങ്ങി പാകിസ്ഥാന്‍ സൈന്യത്തോടുള്ള തങ്ങളുടെ എതിര്‍പ്പ് പ്രകടമാക്കി.
ലാല്‍ ഹവേലിയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം ഇമ്രാനെ 'ജന നേതാവ്' എന്ന് വിളിച്ചു. പാകിസ്താന്‍ സൈന്യം, ഇമ്രാന്‍ ഖാന്റെ സ്ഥാനം തട്ടിയെടുത്തു എന്ന ആരോപണമാണ് ജനക്കൂട്ടം ഉയര്‍ത്തിയത്. മുന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് മുദ്രാവാക്യം വിളിക്കുന്നതില്‍ നിന്നും ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. തങ്ങള്‍ സമാധാനത്തോടെ പ്രതിഷേധം അറിയിക്കുമെന്നും അക്രമാസക്തരാകില്ലെന്നും ജനക്കൂട്ടം അദ്ദേഹത്തെ അറിയിച്ചു.
റാഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ മുദ്രാവാക്യമായിരുന്നു 'ചൗക്കിദാര്‍ ചോര്‍ ഹേ'. 'കാവല്‍ക്കാരന്‍ കള്ളനാണ്' എന്ന രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യം അന്ന് ഏറെ വിവാദമായിരുന്നു. ഇതേ മുദ്രാവാക്യമാണ് ഇമ്രാന്‍ അനുകൂലികള്‍ പാക് സൈന്യത്തിനെതിരെ പ്രയോഗിക്കുന്നത്.
അതേസമയം, ക്രിക്കറ്റില്‍ കളിക്കുന്നത് പോലെ അവസാന പന്ത് വരെ താന്‍ പോരാടുമെന്ന് രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ചത് മുതല്‍ ഇമ്രാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ശനിയാഴ്ച അര്‍ധരാത്രി കഴിഞ്ഞും നീണ്ട രാഷ്ട്രീയ നാടകത്തിനൊടുവില്‍ നടന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ഇമ്രാന്‍ ഖാന്‍ പുറത്താവുകയായിരുന്നു.
342 അംഗങ്ങളുള്ള പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ 172 അംഗങ്ങളുടെ പിന്തുണയായിരുന്നു വേണ്ടത്. എന്നാല്‍, പ്രതിപക്ഷത്തിന് 174 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. ഇതോടെ, പാകിസ്ഥാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 95 പ്രകാരം ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും പുറത്താവുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.