കര്‍ഷക ആത്മഹത്യ: യുഡിഎഫ് സംഘം ഇന്ന് കുട്ടനാട് സന്ദര്‍ശിക്കും

കര്‍ഷക ആത്മഹത്യ: യുഡിഎഫ് സംഘം ഇന്ന് കുട്ടനാട് സന്ദര്‍ശിക്കും

ആലപ്പുഴ: കർഷക ആത്മഹത്യ നടന്ന അപ്പർ കുട്ടനാട് ഇന്ന് യുഡിഎഫ് സംഘം സന്ദർശിക്കും. ഇത്തവണയും വേനൽമഴ വിള നശിപ്പിച്ചതോടെയാണ് തിരുവല്ല നിരണം വടക്കുംഭാഗം സ്വദേശി രാജീവൻ ജീവനൊടുക്കിയത്.

വിളനാശവും കടക്കെണിയും മൂലം കർഷകർ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് യുഡിഎഫ് സംഘം അപ്പർ കുട്ടനാട് സന്ദർശിക്കുന്നത്. അപ്രതീക്ഷിതമായ വേനൽമഴയിൽ വിള നാശം സംഭവിച്ച കർഷകർക്ക് സർക്കാർ വേണ്ട നഷ്ടപരിഹാരം നൽകണമെന്നാണ് സംഘത്തിന്റെ ആവശ്യം.

കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ 'കേരളം ഇത്രയും കടക്കെണിയിലായ സാഹചര്യം ഉണ്ടായിട്ടില്ലെന്നാണ്' വി.ഡി.സതീശന്‍ ഇന്നലെ കൊച്ചിയിൽ പ്രതികരിച്ചത്.

കൃഷി ആവശ്യത്തിന് രാജീവൻ ബാങ്കിൽ നിന്നും വായ്‌പ എടുത്തിരുന്നു. കൃഷി നഷ്‌ടമായതിനെ തുടർന്ന് കട ബാധ്യത ഉണ്ടായിരുന്നു. കഴിഞ്ഞ തവണ നെൽകൃഷി നഷ്‌ടത്തിലായി. ഇത്തവണ വേനൽമഴയിൽ എട്ട് ഏക്കറോളം കൃഷി നശിച്ചു. തുടർന്ന് ഇന്നലെ രാവിലെയാണ് നെൽപ്പാടത്തിന്റെ കരയിൽ രാജീവനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.