ഓസ്റ്റിന്‍: വിസ്‌കോണ്‍സിന്‍-മാഡിസണ്‍ സര്‍വകലാശാലയുടെ സൗത്ത് ഏഷ്യ സമ്മര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ യുടി ഓസ്റ്റിനിലെ സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ട് മലയാള ഭാഷാപഠനത്തിനായി ഓണ്‍ലൈന്‍ കോഴ്സുകള്‍ നടത്തുന്നു. വേനലവധിക്കാലത്താണ് കോഴ്‌സ്. തുടക്കക്കാര്‍ക്കും ഇന്റര്‍മീഡിയറ്റ് തലത്തിലുള്ളവര്‍ക്കും പങ്കെടുക്കാം.
ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന)യാണ് കോഴ്‌സ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. സൗത്ത് ഏഷ്യ സമ്മര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനും യുടി ഓസ്റ്റിനിലെ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഏഷ്യന്‍ സ്റ്റഡീസിനുമാണ് നടത്തിപ്പ് ചുമതല.
വിദ്യാര്‍ത്ഥികള്‍ എന്റോള്‍ ചെയ്താല്‍ മാത്രമായിരിക്കും കോഴ്സുകള്‍ നടത്തുക. കോളജ് വിദ്യാര്‍ത്ഥികള്‍ കോളജിലേക്ക് പ്രവേശനം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. മെയ് ആറിന് നകം saicaustin.utexas.edu എന്ന ഇമെയില്‍ വിലാസം വഴിയോ https://tinyurl.com/mtuyvi4b എന്ന വെബ്‌സൈറ്റ് മുഖേനയോ പേര് രജിസ്റ്റര്‍ ചെയ്യണം.
മലയാള ഭാഷ പഠനത്തിനായി ഒരുക്കിയിരിക്കുന്ന ഈ അവസരം മലയാള ഭാഷയെ സ്‌നേഹിക്കുകയും അറിയാനാഗ്രഹിക്കുയും ചെയ്യുന്നവര്‍ ഉപയോഗപ്പെടുത്തണമെന്ന് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ്, വുമണ്‍സ് ഫോറം പ്രസിഡന്റ് ഡോ. കലാ ഷഹി, അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, കണ്‍വെന്‍ഷന്‍ ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, കണ്‍വെന്‍ഷന്‍ പേട്രനും മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ ഡോ. മാമ്മന്‍ സി. ജേക്കബ്, മുന്‍ പ്രസിഡന്റുമാരായ ഡോ. എന്‍. അനിരുദ്ധന്‍, ജി.കെ. പിള്ള, മറിയാമ്മ പിള്ള, ജോണ്‍ പി. ജോണ്‍, മാധവന്‍ ബി. നായര്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടി.എസ്. ചാക്കോ തുടങ്ങിയവര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.