ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെത്തിയപ്പോള്‍ സില്‍വര്‍ ലൈനില്‍ വീണ്ടും മലക്കം മറിഞ്ഞ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചരി.
പദ്ധതിക്ക് പാര്‍ട്ടി കോണ്‍ഗ്രസ് പച്ചക്കൊടി കാട്ടിയിട്ടില്ലെന്നും സില്‍വര്‍ ലൈന്‍ സമ്മേളന അജണ്ടയുടെ ഭാഗമായിരുന്നില്ലെന്നും പറഞ്ഞ യെച്ചൂരി പദ്ധതിക്ക് പച്ചക്കൊടി കാട്ടിയോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രെയിന്‍ വരാതെ ഗ്രീന്‍ സിഗ്‌നല്‍ കാണിക്കാന്‍ കഴിയില്ലല്ലോ എന്ന പ്രതികരണമാണ് നടത്തിയത്.
കഴിഞ്ഞ നാല് ദിവസം കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ തുടക്കത്തില്‍ സില്‍വര്‍ ലൈന് എതിരായ നിലപാട് സ്വീകരിച്ച യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന്റെ വികസനത്തിന് അനിവാര്യമെന്ന് വ്യക്തമാക്കിയിരുന്നു.
കേരളാ വികസനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. സില്‍വര്‍ ലൈന്‍ അത്തരത്തിലൊരു പദ്ധതിയാണ്. കേരളത്തിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിയേയും മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയില്‍ പദ്ധതിയേയും തമ്മില്‍ താരതമ്യപ്പെടുത്തരുതെന്നും യെച്ചൂരി പറഞ്ഞിരുന്നു.
എന്നാല്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയേക്കാവുന്ന പരസ്യ എതിര്‍പ്പിന് തയ്യാറാകാതെ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് വന്ന ശേഷം പൂര്‍ണ സമ്മതം നല്‍കാമെന്ന നിലപാടാണ് ഇപ്പോള്‍ യെച്ചൂരിയുടേത്. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വവും സംസ്ഥാന ഘടകവും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് പറഞ്ഞ ബൃന്ദ കാരാട്ട് ജനങ്ങളുടെ വികാരം മനസിലാക്കി മാത്രമേ മുന്നോട്ട് പോകൂ എന്ന വിശദീകരണമാണ് നല്‍കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.