42 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് മെയ് 17ന്; പത്രികാ സമര്‍പ്പണം ഈ മാസം 20 മുതല്‍

42 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് മെയ് 17ന്; പത്രികാ സമര്‍പ്പണം ഈ മാസം 20 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവു വന്ന 42 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മെയ് 17 ന് നടക്കും. ഈ മാസം 20ന് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.

ഏപ്രില്‍ 20 മുതല്‍ 27 വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയുക. സൂക്ഷ്മ പരിശോധന 28 ന് നടക്കും. ഈ മാസം 30 വരെയാണ് പത്രിക പിന്‍വലിക്കാന്‍ കഴിയുക. മെയ് 17 ന് രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

വോട്ടെണ്ണല്‍ പിറ്റേന്ന് നടക്കും. തദ്ദേശ ഉപതെരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി കമ്മീഷന്‍ അറിയിച്ചു. അന്തിമ വോട്ടര്‍പട്ടിക മാര്‍ച്ച് 16 ന് പ്രസിദ്ധീകരിച്ചിരുന്നു. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിനും ഉള്‍ക്കുറിപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനും വീണ്ടും അവസരം നല്‍കിയിരുന്നു. സപ്ലിമെന്ററി പട്ടികകള്‍ ഏപ്രില്‍ 25ന് പ്രസിദ്ധീകരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.