കാലുകളുടെ സംരക്ഷണത്തിന് ചില പൊടിക്കൈകള്‍ അറിയാം

കാലുകളുടെ സംരക്ഷണത്തിന് ചില പൊടിക്കൈകള്‍ അറിയാം

സൗന്ദര്യത്തിന് കാര്യത്തിൽ മുഖത്തിന് മാത്രമല്ല കൈ -കാലുകള്‍ക്കും പ്രാധാന്യമുണ്ട്. അഴകേറും കാലുകള്‍ ആരുടേയും ശ്രദ്ധ കവരും. ഒരു വ്യക്തിയുടെ വൃത്തി അയാളുടെ കാല്‍പാദങ്ങളില്‍ നിന്നുംവ്യക്തമാണ്. പാദസംരക്ഷണമെന്നത് കാഴ്ചക്കുമാത്രമല്ല ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്.ശരീരത്തിലെ മറ്റവയവങ്ങള്‍ പോലെത്തന്നെ പാദങ്ങളും നിരന്തര ശ്രദ്ധയും പരിചരണവുമര്‍ഹിക്കുന്നു

കാലുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ചില പൊടിക്കൈകള്‍ ഇതാ...

1. കാലിലെ അണുക്കള്‍ നശിക്കാനായി ദിവസവും ചൂടുവെള്ളത്തില്‍ കാല്‍ കഴുകി വൃത്തിയാക്കുക. ചെറുനാരങ്ങാ രണ്ടായി മുറിച്ച് കാലില്‍ തേച്ച് പിടിപ്പിച്ച് 15 മിനിറ്റിനുശേഷം കഴുകി കളയുന്നത് കാലുകള്‍ക്ക് നിറം ലഭിക്കാന്‍ നല്ലതാണ്.

2. രണ്ട് ടീസ്പൂണ്‍ ഒലിവ് എണ്ണയും രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് യോജിപ്പിച്ച മിശ്രിതം കാലില്‍ പുരട്ടി പത്ത് മിനുട്ട് മസ്സാജ് ചെയ്യുക. ശേഷം ചൂടുവെളളത്തില്‍ കാലുകള്‍ കഴുകുക.

3. ഉപ്പും എണ്ണയും യോജിപ്പിച്ച് മൂന്നുമിനിറ്റ് മസാജ് ചെയ്തതിനുശേഷം അഞ്ചുമിനിറ്റ് ചെറുചൂടുവെളളത്തില്‍ മുക്കി വയ്ക്കുക. അതിനുശേഷം ഒലിവ് ഓയില്‍ കാലില്‍ തേയ്ക്കുന്നത് കാലിനു മൃദുത്വം നല്‍കും.

4. തൈരില്‍ നാരങ്ങാ നീരും ഗ്ലിസറിനും കടലമാവും ചേര്‍ത്ത് പേസ്റ്റ് ആക്കി കാലുകളില്‍ പുരട്ടി 10 – 15 മിനിറ്റിനു ശേഷം വാഷ് ചെയ്യാം

5. രണ്ടു സ്പൂണ്‍ ഗ്ലിസറിനും നാരങ്ങാനീരും യോജിപ്പിച്ചു ദിവസവും കുളികഴിഞ്ഞു
തേച്ചുപിടിപ്പിച്ചാല്‍ കാല്‍പാദം വിണ്ടു കീറില്ല.

6. ആഴ്ചയിലൊരിക്കലെങ്കിലും എണ്ണപുരട്ടി കാലുകള്‍ നന്നായി മസ്സാജ് ചെയ്യുക.

7. പാല്‍പ്പാടയില്‍ നാരങ്ങാനീര് ഗ്ലിസറിന്‍ കസ്തൂരിമഞ്ഞള്‍ ഇവചേര്‍ത്തു പുരട്ടി
ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയുക.ചര്‍മ്മം സോഫ്റ്റ് ആക്കാന്‍ ഇത് സഹായിക്കുന്നു

8. ഒരു ടീസ്പൂണ്‍ നാരങ്ങാനീരും അല്‍പം പനിനീരും ഒരു ടീസ്പൂണ്‍ കക്കരിനീരും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് ഉറങ്ങുന്നതിന് മുമ്പ് കാലുകളില്‍ പുരട്ടുക. രാവിലെ ഇളം ചൂടുവെളളത്തില്‍ കഴുകുക. പതിവായി ഒരു മാസം ചെയ്താല്‍ നിറമുളള കാലുകള്‍ ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.