കുവൈറ്റിൽ ചികിത്സയിലായിരുന്ന വടക്കേക്കര സ്വദേശി നിര്യാതനായി

കുവൈറ്റിൽ ചികിത്സയിലായിരുന്ന വടക്കേക്കര സ്വദേശി നിര്യാതനായി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വടക്കേക്കര സ്വദേശി മോനു ആൻറണി (33) നിര്യാതനായി. സംസ്ക്കാരം പിന്നീട് നാട്ടിൽ.

ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ കുഴഞ്ഞ് വീണതിനെത്തുടർന്ന് നാലു ദിവസം മുൻമ്പാണ് മോനുവിനെ അദാൻ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. കുറഞ്ഞ രക്തസമ്മർദ്ദവും, ആന്തരിക രക്തസ്രാവവും, മൂലം, ഇന്ന് വെളുപ്പിന് അന്ത്യം സംഭവിക്കുകയായിരുന്നു. മാതാപിതാക്കളുടെ അനുവാദത്തോടെ ആന്തരികാവയവങ്ങൾ ദാനം ചെയ്തതായും സുഹൃത്ത്ക്കൾ പറഞ്ഞു.

"തിരിച്ചുവരവ്, സമ്മാനം ' എന്നീ രണ്ട് ഷോർട്ട് ഫിലിമുകൾക്ക് മോനു തിരക്കഥയും, സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്. മാളിയേക്കൽ ആൻറണി തോമസും, കുഞ്ഞുമോൾ ആൻറണിയുമാണ് മാതാപിതാക്കൾ, ഒരു സഹോദരിയുണ്ട് അവിവാഹിതനാണ്.
ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പസ്തോലിക് മോനു ആൻറണിയുടെ നിര്യാണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.