അമേരിക്കയില്‍ പൈലറ്റെന്ന് പറഞ്ഞ് വിവാഹ വാഗ്ദാനം; ആലപ്പുഴക്കാരിയുടെ 10 ലക്ഷം തട്ടിയ നൈജീരിയക്കാരന്‍ പിടിയില്‍

 അമേരിക്കയില്‍ പൈലറ്റെന്ന് പറഞ്ഞ് വിവാഹ വാഗ്ദാനം; ആലപ്പുഴക്കാരിയുടെ 10 ലക്ഷം തട്ടിയ നൈജീരിയക്കാരന്‍ പിടിയില്‍

ആലപ്പുഴ: അമേരിക്കയില്‍ പൈലറ്റ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മലയാളി യുവതിയില്‍ നിന്നും പണം തട്ടിയ കേസില്‍ നൈജീരിയന്‍ സ്വദേശി പിടിയില്‍. എനുക അരിന്‍സി ഇഫെന്ന എന്ന നൈജീരീയന്‍ പൗരനെയാണ് ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് ഡല്‍ഹി ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും പിടി കൂടിയത്.

ആലപ്പുഴ സ്വദേശിയായ യുവതിയെ ആണ് ഇയാള്‍ വ്യാജ പൈലറ്റ് ചമഞ്ഞ് കബളിപ്പിച്ചത്. യുവതി ഡേറ്റിങ് ആപ്പിലൂടെയാണ് പ്രതിയെ പരിചയപ്പെടുന്നത്. അമേരിക്കയില്‍ പൈലറ്റ് ആണെന്നും ഇന്ത്യക്കാരിയായ യുവതിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ച് പ്രതി യുവതിയുമായി അടുപ്പത്തിലായി. പിന്നീട് ഇന്ത്യയില്‍ എത്തിയിട്ടുണ്ടെന്നും കൊണ്ടു വന്ന ഡോളര്‍ എക്‌സ്‌ചേഞ്ച് ചെയ്യാനും മറ്റ് ആവശ്യങ്ങള്‍ക്കും എന്നു പറഞ്ഞ് യുവതിയില്‍ നിന്നും പ്രതി 10ലക്ഷം രൂപ കൈക്കലാക്കി. വീണ്ടും 11ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടത്തോടെ യുവതി പണം അയയ്ക്കാന്‍ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്.

സൈബര്‍ തട്ടിപ്പിലൂടെ കോടികളാണ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് തട്ടിയതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. വലിയൊരു റാക്കറ്റ് തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. മൊബൈല്‍ ഫോണ്‍ കേന്ദ്രകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താന്‍ സഹായിച്ചത്. പ്രതിയെ ഇന്ന് ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.