ബ്രിസ്ബന്‍: ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലന്‍ഡ് സംസ്ഥാന തലസ്ഥാനമായ ബ്രിസ്ബനില്‍ വീടിന് തീപിടിച്ച് ആറു വയസുകാരന്‍ മരിച്ചു. വീട്ടിലുണ്ടായിരുന്ന മാതാപിതാക്കളും നാല് വയസുള്ള പെണ്‍കുട്ടിയും രക്ഷപ്പെട്ടു.
ഇന്നു പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. ക്ലേഫീല്‍ഡിലെ ബാര്‍ലോ സ്ട്രീറ്റിലുള്ള വീടിന്റെ പിന്‍ഭാഗത്താണ് ആദ്യം തീ പടര്‍ന്നതെന്ന് ക്വീന്‍സ് ലാന്‍ഡ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് അറിയിച്ചു. നാലു വയസുകാരിയുമായി മാതാപിതാക്കള്‍ക്ക് വീടിനു പുറത്തിറങ്ങാന്‍ സാധിച്ചതിനാല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാല്‍ തീ പടര്‍ന്നതോടെ ആറ് വയസുകാരന്‍ വീടിന്റെ പിന്‍ഭാഗത്തുള്ള കിടപ്പുമുറിയില്‍ കുടുങ്ങുകയായിരുന്നു.
സംഭവ സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് കടുത്ത ചൂടും പുകയും കാരണം വീടിനകത്തേക്കു പ്രവേശിക്കാനായില്ല. ഒടുവില്‍ മുന്‍വാതിലിലൂടെ കടന്ന് തീ അണച്ചാണ് കിടപ്പുമുറിയില്‍ പ്രവേശിച്ചത്. എന്നാല്‍ കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
പുരുഷന്റെ കൈകള്‍ക്കു പൊള്ളലേറ്റിട്ടുണ്ട്. സ്ത്രീക്കും നാലു വയസുകാരിക്കും പരിക്കേറ്റിട്ടില്ലെന്ന് ക്വീന്‍സ്ലാന്‍ഡ് ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. വീട് പൂര്‍ണമായും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.