വാഷിങ്ടണ്‍: അമേരിക്കയിലെ ജോര്‍ജിയയില്‍ മുത്തശിയെ ഫ്രീസറിനുള്ളിലാക്കി കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വീണു പരുക്കേറ്റ 82 കാരിയായ ഡോറിസ് കമ്മിങ്ങ് എന്ന വയോധികയെയാണ് പേരക്കുട്ടി കൊലപ്പെടുത്തിയത്. ആശുപത്രിയിലെത്തിക്കുന്നതിനു പകരം മുത്തശിയെ ഫ്രീസറിനുള്ളില്‍ അടയ്ക്കുകയായിരുന്നു. സംഭവത്തില്‍ 29 കാരനായ റോബര്‍ട്ട് കെയ്ത് ടിഞ്ചര്‍ (29) നെ പോലീസ് അറസ്റ്റ് ചെയ്തു.
ഫ്രീസറിനുള്ളിലാക്കി മാസങ്ങള്‍ക്ക് ശേഷമാണ് സംഭവം പുറംലോകം അറിയുന്നത്. വീണ് പരുക്കേറ്റ കമ്മിങ്ങിനെ ടിഞ്ചര്‍ വീട്ടിനുള്ളിലൂടെ വലിച്ചിഴച്ച് ഫ്രീസറിന് സമീപം എത്തിച്ചു. ശേഷം എല്ലുകള്‍ ഒടിച്ചുമടക്കി പ്ലാസ്റ്റില്‍ ബാഗനുള്ളിലാക്കി. തുടര്‍ന്ന് ഫ്രീസറിനുള്ളിലേക്ക് എടുത്തിടുകയായിരുന്നു.
ഭാര്യയെ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ ടിഞ്ചറിന്റെ പേരില്‍ അറസ്റ്റ് വാറന്റ് നിലവിലുണ്ട്. അക്കാരണത്താലാണ് ഇയാള്‍ വിവരം പോലീസില്‍ അറിയിക്കാതിരുന്നത്. കമ്മിങ് അമേരിക്ക വിട്ട് മറ്റെവിടെയോ പോയി എന്നാണ് ബന്ധുക്കള്‍ കരുതിയിരുന്നത്.
അതേസമയം, താന്‍ ഏറ്റവും സ്‌നേഹിച്ചിരുന്നത് മുത്തശിയെ ആയിരുന്നെന്നും തന്നോട് സ്‌നേഹവും അനുകമ്പയും കാണിച്ചിരുന്ന ഏക കുടുംബാംഗം മുത്തശി ആയിരുന്നുവെന്നാണ് ടിഞ്ചര്‍ പോലീസിനോട് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.