ദുബായ്: കരാമ സെന്ററിലെ മയൂരി ടെക്സ്റ്റൈൽസ് ഉടമ ആന്റണി പള്ളിയാൻ ചാക്കു (61) ഹൃദയ സ്തംഭനം മൂലം ഇന്ന് അന്തരിച്ചു. അങ്കമാലി കറുകുറ്റി പള്ളിയാൻ കുടുംബാംഗമാണ് ചാക്കോ ആന്റണി. റാഷിദ് ഹോസ്പിറ്റലിൽ ഉച്ചയോടെ ആയിരുന്നു അന്ത്യം.
ദുബായ് സെന്റ് മേരീസ് ഇടവകാംഗവും സിറോ മലബാർ സംഘടനയിലെ നിറസാന്നിധ്യവും
ആയിരുന്നു അന്തരിച്ച ആന്റണി പള്ളിയാൻ ചാക്കു.
ഭാര്യ: ജാൻസി ആന്റണി
മക്കൾ : റിയ, ചാക്കോ, ഡോ. റെയ്മണ്ട്, ഫ്രാൻസിസ്കോ.
മരുമകൻ: അജിത്
ഇദ്ദേഹത്തിന്റെ കുടുംബം ദേവാലയത്തിൽ എല്ലാ കാര്യങ്ങൾക്കും സാമൂഹീക സാമുദായികകാര്യങ്ങളിലും വളരെ സജീവമായിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് ആന്റണിയുടെ മകൻ ഡോ. റെയ്മണ്ടിന്റെ സേവനങ്ങൾ വളരെ സാമൂഹികപ്രശംസ പിടിച്ചുപറ്റിയിരുന്നു.
ഇദ്ദേഹത്തിന്റെ ഈ വേർപാടിൽ സിന്യൂസ് യുഎഇ അനുശോചനം രേഖപ്പെടുത്തി.
ശവസംസ്കാരം പിന്നീട് ആയിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.