സൈബര്‍ സുരക്ഷാ വീഴ്ച: സൈനിക ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് രഹസ്യാന്വേഷണ ഏജന്‍സി; ഉന്നതതല അന്വേഷണം

സൈബര്‍ സുരക്ഷാ വീഴ്ച: സൈനിക ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് രഹസ്യാന്വേഷണ ഏജന്‍സി; ഉന്നതതല അന്വേഷണം

ന്യുഡല്‍ഹി: സൈബര്‍ സുരക്ഷാ വീഴ്ചയില്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ശത്രു രാജ്യത്തിനായി ചില സൈനിക ഉദ്യോഗസ്ഥര്‍ ചാര പ്രവര്‍ത്തനം നടത്തിയെന്നാണ് സംശയിക്കപ്പെടുന്നത്. വാട്‌സആപ് ഗ്രൂപ്പുകളിലാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയതെന്ന് വാര്‍ത്താ സ്രോതസുകളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയില്‍ വരുന്ന വിഷയമായതിനാല്‍ കുറ്റക്കാരായ സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന. സംഭവത്തില്‍ ഉള്‍പ്പെട്ട സൈനിക ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സുരക്ഷാ വീഴ്ചയ്ക്ക് ശത്രു രാജ്യത്തിന്റെ ചാര പ്രവര്‍ത്തനവുമായി ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിഗമനം.

സംഭവത്തില്‍ ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്. പാകിസ്ഥാന്റെയും ചൈനയുടെയും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.