മെഹ്ബൂബ മുഫ്തിയും സോണിയയും കൂടിക്കാഴ്ച്ച നടത്തി; കാഷ്മീരില്‍ സഖ്യത്തിന് സാധ്യത

മെഹ്ബൂബ മുഫ്തിയും സോണിയയും കൂടിക്കാഴ്ച്ച നടത്തി; കാഷ്മീരില്‍ സഖ്യത്തിന് സാധ്യത

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയും പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയും കൂടിക്കാഴ്ച്ച നടത്തി. ജമ്മു കാഷ്മീരില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യത്തില്‍ മല്‍സരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെ ആണ് ഇരുവരുടെയും കൂടിക്കാഴ്ച്ചയെന്നത് ശ്രദ്ധേയമാണ്.

ഒരു മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇരുവരും വിസമ്മതിച്ചു. ഇത്തവണ നാഷണല്‍ കോണ്‍ഫറന്‍സിനു പകരം പിഡിപിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കാഷ്മീര്‍ താഴ്‌വരയിലെ രണ്ട് പ്രധാന പാര്‍ട്ടികളെയും ഒരു കുടക്കീഴില്‍ അണിനിരത്താനും കോണ്‍ഗ്രസ് നീക്കം നടത്തുന്നുണ്ട്.

നിരന്തരം ഇന്ത്യ വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്ന ഫറൂഖ് അബ്ദുള്ളയെയും മെഹ്ബൂബ മുഫ്തിയെയും ഒപ്പം ചേര്‍ക്കുന്നത് മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന് ചില നേതാക്കള്‍ക്ക് ആശങ്കയുണ്ട്. എന്നിരുന്നാലും സഖ്യത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം സോണിയയുടെയും രാഹുല്‍ ഗാന്ധിയുടേതുമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.