ആരും പരീക്ഷിക്കാത്ത പുതു തന്ത്രവുമായി മമത ബാനര്‍ജി; സംസ്ഥാനം മാറുന്നതിന് അനുസരിച്ച് പാര്‍ട്ടിയുടെ പേര് മാറും

ആരും പരീക്ഷിക്കാത്ത പുതു തന്ത്രവുമായി മമത ബാനര്‍ജി; സംസ്ഥാനം മാറുന്നതിന് അനുസരിച്ച് പാര്‍ട്ടിയുടെ പേര് മാറും

ന്യൂഡല്‍ഹി: ബംഗാളി പാര്‍ട്ടിയെന്ന ലേബലില്‍ നിന്ന് പുറത്തു കടക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ന്യൂജന്‍ തന്ത്രം. അസാമിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടിയുടെ പേര് തന്നെ പരിഷ്‌കരിച്ചിരിക്കുകയാണ് മമത ബാനര്‍ജി. അസാമില്‍ തൃണമൂലിന്റെ പേര് തന്നെ അവര്‍ മാറ്റി. അസാം തൃണമൂല്‍ കോണ്‍ഗ്രസ് എന്നാകും ഇനി അവിടെ അറിയപ്പെടുക.

തൃണമൂല്‍ കോണ്‍ഗ്രസെന്ന പേരില്‍ ബംഗാളിനപ്പുറം വളരാന്‍ സാധിക്കില്ലെന്ന തിരിച്ചറിവിലാണ് മമത പേരുമാറ്റം പ്രഖ്യാപിച്ചത്. ബംഗാളിലെ തൃണമൂലില്‍ നിന്ന് വളരെ വ്യത്യസ്തമാണ് അസാമിലെ പാര്‍ട്ടിയെന്നാണ് അവരുടെ അവകാശവാദം. കോണ്‍ഗ്രസിന് സ്ഥിരമായി വോട്ട് ചെയ്യുന്ന മുസ്ലീം വോട്ടര്‍മാരെയാണ് തൃണമൂല്‍ ലക്ഷ്യം വയ്ക്കുന്നത്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട മുന്‍ പിസിസി പ്രസിഡന്റ് റിപുന്‍ ബോറയ്ക്കാകും തൃണമൂലിനെ വളര്‍ത്താനുള്ള ചുമതല. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വരും ദിവസങ്ങളില്‍ തൃണമൂലില്‍ ചേരുമെന്ന് ബോറ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനത്ത് മുഖ്യ പ്രതിപക്ഷമാകുകയാണ് മമതയുടെ ലക്ഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.