തിരുവനന്തപുരം: മുസ്ലീം ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച കണ്‍വീനര്‍ ഇ.പി ജയരാജന്റെ പ്രസ്താവനയോട് പ്രതികരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി. ജയരാജന്റെ ക്ഷണം എല്‍ഡിഎഫിന്റെ ഔദ്യോഗിക ക്ഷണമായി കാണുന്നില്ലെന്നും മുന്നണിമാറ്റം ഇപ്പോള്‍ അജണ്ടയിലില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിലവില്‍ ലീഗ് യുഡിഎഫിനൊപ്പമാണ്. മുന്നണി മാറ്റം ലീഗിന്റെ അജണ്ടയിലോ ചര്‍ച്ചയിലോ ഇപ്പോഴില്ല. ബാക്കിയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അദേഹം പറഞ്ഞു. ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തുന്നവര്‍ ലീഗിന്റെ ശത്രുക്കളാണ്. എസ്ഡിപിഐ ലീഗിന്റെ ആജന്മശത്രുക്കളാണ്. ലീഗിന്റെ ഇടംപിടിക്കാനാണ് അത്തരക്കാര്‍ വരുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞാല്‍ ലീഗിനെ എല്‍ഡിഎഫില്‍ എടുക്കുമെന്ന് ജയരാജന്‍ വ്യക്തമാക്കിയിരുന്നു. കെ റെയില്‍ വിഷയത്തില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് പ്രതിഷേധങ്ങളില്‍ ലീഗ് സജീവമായിരുന്നില്ല. ലീഗ് സിപിഎമ്മിനോട് കൂടുതല്‍ അടുക്കുന്നുവെന്ന സൂചനകള്‍ക്കിടെ ജയരാജന്റെ ക്ഷണം ഏറെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.