ലോകത്തെ പ്രായം കൂടിയ ഗൊറില്ലയ്ക്ക് 65 വയസ് പൂര്‍ത്തിയായി; ജന്മദിനം ആഘോഷമാക്കി 'ഫാറ്റൂ'

ലോകത്തെ പ്രായം കൂടിയ ഗൊറില്ലയ്ക്ക് 65 വയസ് പൂര്‍ത്തിയായി; ജന്മദിനം ആഘോഷമാക്കി 'ഫാറ്റൂ'

ബെര്‍ളിന്‍: പ്രകൃതി നിര്‍ണയിച്ച ആയുസിന്റെ ആളവുകോലിനും അപ്പുറം ജീവിതം തുടരുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയ്ക്ക് 65 വയസ് പൂര്‍ത്തിയായി. പച്ചില പ്ലേറ്റില്‍ ബ്ലൂബെറികളും റാസ്‌ബെറികളും കൊണ്ട് അലങ്കരിച്ച ജന്മദിന കേക്ക് കൈകൊണ്ട് വാരി കഴിച്ചാണ് വയസന്‍ ഗൊറില്ല തന്റെ ജന്മദിനം ആഘോഷിച്ചത്. കൈയ്യില്‍ പുരണ്ട കേക്ക് നാവില്‍ തേച്ച് മധുരം ആവോളം നുകരുന്ന 'ഫാറ്റൂ' വിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായി.

ജര്‍മ്മനിയിലെ ബെര്‍ലില്‍ മൃഗശാലയിലെ പ്രായംകൂടി മൃഗങ്ങളിലൊന്നാണ് ഫാറ്റൂ. കഴിഞ്ഞ ആഴ്ച്ചയിലാണ് ഫാറ്റൂവിന് 65 വയസ് പൂര്‍ത്തിയായത്. 'ജന്മദിനാശംസകള്‍, പ്രിയപ്പെട്ട ഫാറ്റൂ! ' ബര്‍ലിന്‍ സൂ വിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ മൃഗശാലാ അധികൃതര്‍ കുറിച്ചു. ഫാറ്റിവിനെ പോലെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ ഗൊറില്ലകളും അപൂര്‍വഇനം പക്ഷിമൃഗാധികളും ഇവിടെയുണ്ട്.



ഗൊറില്ലകള്‍ സാധാരണ സസ്യാഹാരികളാണ്, കാട്ടില്‍ 35 വര്‍ഷമാണ് ഇവയുടെ ആയുസ്. എന്നാല്‍ മനുഷ്യ പരിപാലനത്തില്‍ 50 വര്‍ഷം വരെ ജീവിക്കും. പക്ഷേ, ഫാറ്റൂ അതെല്ലാം അതിജീവിച്ചു ജീവിതം മുന്നേറുകയാണ്. മൃഗശാലയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഫാറ്റൂ കൗതുകവും ഓമനത്തവും നല്‍കുന്ന മൃഗങ്ങളില്‍ ഒന്നാണ്.

ജര്‍മ്മനിയില്‍ 1844 ലാണ് മൃഗശാല ആരംഭിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ഈ മൃഗശാല തകര്‍ക്കപ്പെട്ടു. വംശനാശഭീഷണി നേരിടുന്ന ഗൊറില്ലകള്‍ ഉള്‍പ്പെടെ 1,200 വ്യത്യസ്ത ഇനങ്ങളിലുള്ള പക്ഷിമൃഗാധികള്‍ ഇവിടെയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.