ഭൂഖണ്ഡാന്തര ആണവ മിസൈല്‍ പരീക്ഷണം നടത്തി റഷ്യ; തങ്ങളെ ഭീഷണിപ്പെടുത്തുന്നവര്‍ ഇനി രണ്ടുവട്ടം ചിന്തിക്കണമെന്ന് പുടിന്‍

ഭൂഖണ്ഡാന്തര ആണവ മിസൈല്‍ പരീക്ഷണം നടത്തി റഷ്യ; തങ്ങളെ ഭീഷണിപ്പെടുത്തുന്നവര്‍ ഇനി രണ്ടുവട്ടം ചിന്തിക്കണമെന്ന് പുടിന്‍

മോസ്‌കോ: ഉക്രയ്‌നിലെ കടന്നു കയറ്റം തുടരുന്നതിനിടെ ആണവ ശേഷിയുള്ള സര്‍മാറ്റ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി റഷ്യ. ബുധനാഴ്ച റഷ്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള പ്ലെസെറ്റ്‌സ്‌കില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. പരീക്ഷണം വിജയകരമായിരുന്നു. റഷ്യയുടെ അടുത്ത തലമുറ മിസൈലുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് സര്‍മറ്റ്.

കിഴക്കന്‍ കംചത്ക ഉപദ്വീപിലെ ലക്ഷ്യങ്ങളില്‍ മിസൈല്‍ പതിച്ചതായി ടെലിവിഷന്‍ പ്രസ്താവനയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു. തങ്ങളെ ഭീഷണിപ്പെടുത്തുന്നവര്‍ ഇനി രണ്ട് വട്ടം ചിന്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

'ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതിന് നിങ്ങള്‍ക്ക് അഭിനന്ദനം. ഈ സവിശേഷകരമായ ആയുധം നമ്മുടെ സായുധ സേനയുടെ കരുത്ത് വര്‍ധിപ്പിക്കും. പുറത്തുനിന്ന് റഷ്യയ്ക്കുള്ള ഭീഷണി കുറയ്ക്കും. ഞങ്ങളെ ഭീഷണിപ്പെടുത്തുന്നവരെ ഇനി രണ്ട് വട്ടം ചിന്തിക്കാന്‍ പ്രേരിപ്പിക്കും.'- പുടിന്‍ പറഞ്ഞു.

അതേസമയം, ഉക്രെയ്നില്‍ റഷ്യ ആക്രമണം കടുപ്പിക്കുകയാണ്. ഡോണ്‍ബാസ്, ലുഹാന്‍സ്‌ക്, ഖാര്‍കീവ് തുടങ്ങിയ നഗരങ്ങളിലുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.