മലയാളി അസോസിയേഷന്‍ ഓഫ് പെര്‍ത്ത് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് നാളെ

മലയാളി അസോസിയേഷന്‍ ഓഫ് പെര്‍ത്ത് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് നാളെ

പെര്‍ത്ത്: മലയാളി അസോസിയേഷന്‍ ഓഫ് പെര്‍ത്തിന്റെ എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള മൂന്നാമത് ക്രിക്കറ്റ് ടൂര്‍ണമെന്റ് നാളെ കാനിങ്ടണ്‍ കോക്കര്‍ പാര്‍ക്കില്‍ നടക്കും. ഉച്ചയ്ക്ക് 12.30-ന് വര്‍ഗീസ് പുന്നയ്ക്കല്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. കൗണ്‍സിലര്‍ ഷാനവാസ് പീറ്റര്‍ മുഖ്യാഥിതി ആയിരിക്കും.

വിജയികള്‍ക്ക് റോളിംഗ് ട്രോഫിയും 1000 ഡോളറുമാണ് സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 500, 250 ഡോളര്‍ കാഷ് അവാര്‍ഡ് നല്‍കും. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സും വിക്കറ്റും സ്വന്തമാക്കുന്നവര്‍ക്കും മാന്‍ ഓഫ് ദ മാച്ച്, മാന്‍ ഓഫ് ദ സീരീസ് പട്ടം സ്വന്തമാക്കുന്നവര്‍ക്കും ട്രോഫികള്‍ നല്‍കും.

പെര്‍ത്തിലെ പ്രമുഖ മലയാളി ക്രിക്കറ്റ് ക്ലബുകളായ റോയല്‍ വാരിയേഴ്‌സ്, വെബ്‌ളി വാരിയേഴ്‌സ്, മെയ്‌ലാന്‍ഡ്‌സ് ഫ്രണ്ട്‌സ് ക്ലബ്, റോയല്‍ ചലഞ്ചേഴ്‌സ്, പെര്‍ത്ത് ക്ലാസിക് ഇലവന്‍, കേരള വാരിയേഴ്‌സ്, ഫയര്‍ ഇലവന്‍സ്, സതേണ്‍ സ്പാര്‍ട്ടന്‍സ്, ലയണ്‍സ് XI, കേരള സ്‌ട്രൈക്കേഴ്‌സ്, എന്നീ പത്തോളം ടീമുകള്‍ മത്സരിക്കും.

ലൈവ് സ്‌കോറിങ്ങും ഫുഡ് സ്റ്റാളും ഒരുക്കിയിട്ടുണ്ട്. വെസ്റ്റ് ഓസ്‌ട്രേലിയ രജിസ്‌ട്രേഷനുള്ള പ്രൊഫഷണലായ അമ്പയര്‍മാരുടെ സാന്നിധ്യത്തിലായിരിക്കും ടൂര്‍ണമെന്റ് നടക്കുക. മലയാളി അസോസിയേഷന്‍ ഓഫ് പെര്‍ത്ത് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്ക് പെര്‍ത്തിലെ എല്ലാം മലയാളികളെയും കാനിങ്ടണ്‍ കോക്കര്‍ പാര്‍ക്കിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് അപര്‍ണ സുഭാഷ്, കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് എന്നിവര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.