സ്വന്തം രൂപത്തില്‍ ബാര്‍ബി പാവ; 96-ാം ജന്മദിനത്തില്‍ എലിസബത്ത് രാജ്ഞിക്ക് ആദരവുമായി മാറ്റല്‍ കമ്പനി

സ്വന്തം രൂപത്തില്‍ ബാര്‍ബി പാവ; 96-ാം ജന്മദിനത്തില്‍  എലിസബത്ത് രാജ്ഞിക്ക് ആദരവുമായി മാറ്റല്‍ കമ്പനി

ലണ്ടന്‍: ജന്മദിനത്തില്‍ എലിസബത്ത് രാജ്ഞിയുടെ രൂപത്തിലുള്ള ബാര്‍ബി പാവ പുറത്തിറക്കി കളിപ്പാട്ട നിര്‍മാതാക്കളായ മാറ്റല്‍ കമ്പനി. 96-ാം ജന്മദിനത്തില്‍ ബാര്‍ബി പാവയെ സമ്മാനമായി നല്‍കിയാണ് അവര്‍ ബ്രിട്ടീഷ് രാജ്ഞിക്ക് ആദരവ് അര്‍പ്പിച്ചത്. വിവിധ പരിപാടികളോടെയാണ് ബക്കിങ്ഹാം കൊട്ടാരം രാജ്ഞിയുടെ ജന്മദിനാഘോഷം നടത്തുന്നത്. ഇതോടൊപ്പം എലിസബത്ത് രാജ്ഞി അധികാരത്തിലേറി 70 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവും നടക്കുന്നുണ്ട്.

ഐവറിഗൗണ്‍ ധരിച്ച എലിസബത്ത് രാജ്ഞിയുടെ സാദൃശ്യമുള്ള പാവക്ക് മിനിയേച്ചര്‍ മെഡലുകളും നീലനിറത്തിലുള്ള റിബണുകളും നല്‍കി അലങ്കരിച്ചിട്ടുണ്ട്. വിവാഹ ദിനത്തില്‍ എലിസബത്ത് രാജ്ഞി ധരിച്ച കിരീടവും പാവയ്ക്ക് നല്‍കിയിട്ടുണ്ട്.

1952 ഫെബ്രുവരി ആറിന് പിതാവ് ജോര്‍ജ് ആറാമന്‍ രാജാവിന്റെ മരണത്തോടെയാണ് രാജ്ഞി അധികാരത്തിലേറുന്നത്. ജൂണ്‍ ആദ്യവാരം നടക്കുന്ന ഔദ്യോഗിക പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ലണ്ടന്‍ സ്റ്റോറുകളായ ഹാരോഡ്സ്, സെല്‍ഫ്രിഡ്ജസ്, ഹാംലിസ് എന്നിവിടങ്ങളില്‍ ലിമിറ്റഡ് എഡിഷന്‍ പാവ വില്‍പ്പനയ്ക്ക് വെക്കുമെന്ന് മാറ്റല്‍ അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.