വാഷിങ്ടണ്‍: യുഎസ് സുപ്രീംകോര്‍ട്ടിന് മുന്നില്‍ ആത്മഹത്യാശ്രമം. ശരീരത്തില്‍ തീകൊളുത്തിയ ആളെ യുഎസ് പോലീസ് ഹെലികോപ്ടറില്‍ ആശുപത്രിയില്‍ എത്തിച്ചു.
വെള്ളിയാഴ്ച്ചയാണ് സംഭവം. കോടതി നടപടികള്‍ നടക്കുന്നതിനിടെയാണ് കോടതിയ്ക്കു വെളിയില്‍ ആത്മഹത്യാ ശ്രമം ഉണ്ടായത്. ഉടന്‍ തന്നെ പോലീസ് ഇടപെടുകയും പരിക്കേറ്റ ആളെ ഹെലികോപ്ടറില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
എന്തെങ്കിലും തരത്തിലുള്ള ഭീകരാക്രമണ സാധ്യതയാണോ ഇതെന്ന് പോലീസ് കരുതുന്നില്ല. സംഭവത്തെ തുടര്‍ന്ന് സുപ്രീം കോടതിയിലേക്കുള്ള രണ്ട് വഴികള്‍ പോലീസ് അടച്ചു. അതിനുശേഷം തെരുവുകള്‍ വീണ്ടും തുറന്നു. സംഭവത്തില്‍ കോടതി പോലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.