കീവ്: തുറമുഖ നഗരമായ മരിയുപോള്‍ പിടിച്ചെടുത്തെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുദ്ധത്തില്‍ കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ കണക്ക് പുറത്തുവിട്ട് യുക്രൈന്‍. റഷ്യയുടെ 21,200 സൈനികരെ വധിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സൈനീകര്‍ക്ക് പിന്നാലെ സൈനിക ഉപകരണങ്ങളുടെ കാര്യത്തിലും കനത്ത നഷ്ടമാണ് റഷ്യയ്ക്കുണ്ടായത്. 2,162 കവചിത വാഹനങ്ങള്‍, 176 വിമാനങ്ങള്‍, 153 ഹെലികോപ്റ്ററുകള്‍ എന്നിവ റഷ്യയ്ക്ക് നഷ്ടമായി. കൂടാതെ റഷ്യയുടെ 838 ടാങ്കുകള്‍, 1,523 മറ്റ് വാഹനങ്ങളും യുക്രൈന്‍ തകര്‍ത്തു.
യുഎവികള്‍, ഷോര്‍ട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈല്‍(എസ്ആര്‍ബിഎം) സംവിധാനങ്ങള്‍, റഷ്യയുടെ കരിങ്കടല്‍ കപ്പലായ മോസ്‌കവ എന്നിവയും തകര്‍ത്തതായി യുക്രൈന്‍ എംഎഫ്എ അറിയിച്ചു. എന്നാല്‍ റഷ്യ ഇതിനോട് പ്രതികരിച്ചിട്ടില്ല.
അതേസമയം മരിയുപോളില്‍ കണ്ടെത്തിയ ഇരുന്നൂറിലേറെ കൂട്ടക്കുഴിമാടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. മക്‌സര്‍ ടെക്‌നോളജീസ് ആണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. മരിയുപോളിനു സമീപമുള്ള മനുഷിലെ സെമിത്തേരിയിലാണ് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.