ഫോണ്‍ കോള്‍ റിക്കോര്‍ഡിംഗിന് തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വേണ്ട; മേയ് മുതല്‍ പ്രവര്‍ത്തിക്കില്ലെന്ന് ഗൂഗിള്‍

ഫോണ്‍ കോള്‍ റിക്കോര്‍ഡിംഗിന് തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വേണ്ട; മേയ് മുതല്‍ പ്രവര്‍ത്തിക്കില്ലെന്ന് ഗൂഗിള്‍

മുംബൈ: കോള്‍ റെക്കോര്‍ഡിംഗിന് ഉപയോഗിക്കുന്ന തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഒഴിവാക്കാനൊരുങ്ങി ഗൂഗിള്‍. ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനായി പ്ലേ സ്റ്റോറില്‍ നിന്നടക്കം ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനാണ് നീക്കം.

ഇത്തരം ആപ്പുകള്‍ മെയ് 11 മുതല്‍ ആന്‍ഡ്രോയിഡ് ഫോണുകളിള്‍ പ്രവര്‍ത്തിക്കില്ല. സ്വകാര്യത കണക്കിലെടുത്താണ് പുതിയ തീരുമാനം. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളില്‍ ബിള്‍ട്ട് ഇന്‍ ഫീച്ചറായി കോള്‍ റെക്കോര്‍ഡിങ് ഇല്ലെങ്കില്‍ അടുത്ത മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയില്ല.

ഷവോമി, സാംസങ്, ഒപ്പോ, വിവോ, റിയല്‍മി, വണ്‍ പ്ലസ്, പോകോ തുടങ്ങിയവയുടെ പല മോഡല്‍ ഫോണുകളിലും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ കോള്‍ റെക്കോര്‍ഡ് ചെയ്യാനാകും. ഇത്തരം ഫോണുകളില്‍ തുടര്‍ന്നും സേവനം ലഭ്യമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.