യു.എസില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

യു.എസില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

ഷിക്കാഗോ: യു.എസിലെ ഷിക്കാഗോയിലുണ്ടായ കാറപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. മൂന്നു വിദ്യാര്‍ഥികളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാനയില്‍ നിന്നുള്ളവരാണ് വിദ്യാര്‍ഥികള്‍.

കാര്‍ബന്‍ഡയ്ല്‍ സതേണ്‍ യൂണിവേഴ്‌സിറ്റി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ പവന്‍ സ്വര്‍ണ (23), വംഷി കെ. പിച്ചെട്ടി(23) എന്നിവരും ഡ്രൈവര്‍ മിസ്സോറിയില്‍ നിന്നുള്ള മേരി മ്യൂണിയറുമാണു (32) മരിച്ചത്. മൂവരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു.

യശ്വന്ത്(23), കല്യാണ്‍ ഡോര്‍ന്ന(24), കാര്‍ത്തിക് (23) എന്നിവരായെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരില്‍ കാര്‍ത്തിക്കിന്റെ നില ഗുരുതരമാണ്. അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികളോടുള്ള ആദരസൂചകമായി ക്യാമ്പസ് ലേക്കിനു സമീപമുള്ള ബെക്കര്‍ പവിലിയനു മുമ്പില്‍ വെള്ളിയാഴ്ച വൈകിട്ടു പ്രാര്‍ഥന സംഘടിപ്പിച്ചു.

ഏപ്രില്‍ 21 നു രാവിലെയായിരുന്നു അപകടം. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. എതിരെ വന്ന കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ക്കു വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്നു പോലീസ് പറയുന്നു. വിദ്യാര്‍ഥികളുടെ ആകസ്മിക വിയോഗത്തില്‍ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഓസ്റ്റിന്‍ എ. വെയ്ന്‍ അനുശോചനം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.