വാഷിംഗ്ടണ്‍: വരും മാസങ്ങളില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ്. ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ ക്ഷണം സ്വീകരിച്ചാണ് ബൈഡന്റെ സന്ദര്‍ശനം. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരു നേതാക്കളും ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സന്ദര്‍ശനം.
ഇസ്രയേല്‍ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം പ്രസിഡന്റ് സ്വീകരിക്കുകയും വരും മാസങ്ങളില്‍ ഇസ്രയേല്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നതായി അറിയിക്കുകയും ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ ബെന്നറ്റ് ബൈഡന് ഈസ്റ്റര്‍ ആശംസിക്കുകയും ജറുസലേമിലെ അക്രമം തടയാനുള്ള ശ്രമങ്ങളെക്കുറിച്ച് അറിയിക്കുകയും ചെയ്തിരുന്നു.
ഇരു നേതാക്കളും ഇറാനിയന്‍ വിഷയം ചര്‍ച്ച ചെയ്തു. യു.എസ് ഫോറിന്‍ ടെറര്‍ ഓര്‍ഗനൈസേഷന്‍ പട്ടികയില്‍നിന്ന് ഇറാന്‍ സൈന്യത്തിന്റെ ഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സിനെ (ഐആര്‍ജിസി) നീക്കം ചെയ്യണമെന്ന ഇറാന്റെ ആവശ്യമാണ് കൂടുതലും ചര്‍ച്ച ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ഭീകര സംഘടനയാണ് ഐആര്‍ജിസി. ഇസ്രയേലിന്റെ യഥാര്‍ത്ഥ സുഹൃത്തായ പ്രസിഡന്റ് ബൈഡന്‍, ഐആര്‍ജിസിയെ തീവ്രവാദ സംഘടനകളുടെ പട്ടികയില്‍നിന്ന് നീക്കം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഉറപ്പുണ്ടെന്ന് ചര്‍ച്ചയ്ക്ക് ശേഷം നഫ്താലി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.