വാഷിംഗ്ടണ്‍: പ്രശസ്ത ഹോളിവുഡ് നടനും നിര്‍മ്മാതാവും ഉറച്ച കത്തോലിക്കാ വിശ്വാസിയുമായ മാര്‍ക്ക് വാല്‍ബെര്‍ഗ് 1.85 കോടിയോളം വരുന്ന തന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിന് പ്രാര്‍ത്ഥിക്കുവാന്‍, പ്രത്യേകിച്ച് ജപമാല ചൊല്ലുവാന്‍ പ്രോത്സാഹനാമാകുന്നു.
ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ വിശ്വാസികൾക്ക് പ്രചോദനമേകുന്ന അദ്ദേഹം പോസ്റ്റ് ചെയ്ത വീഡിയോക്ക് മികച്ച പ്രതികരണമാണ് സാമൂഹ്യ മാധ്യമത്തിലൂടെ ലഭിക്കുന്നത്. ലോകത്തെ ഏറ്റവും ജനപ്രീതി ആര്‍ജ്ജിച്ച കത്തോലിക്ക ‘ആപ്പ്’ ആയ ‘ഹല്ലോ’ ആപ്പുമായി സമീപകാലത്ത് പങ്കാളിത്തം സ്ഥാപിച്ച വാല്‍ബെര്‍ഗ് ആണ് ആപ്പിലെ ജപമാല വീഡിയോയിലെ ഓരോ രഹസ്യവും ചൊല്ലികൊടുക്കുന്നത്.
ഫോളോവേഴ്സിനോട് തനിക്കൊപ്പം ജപമാല ചൊല്ലുവാനും ദിവസവും പ്രാർത്ഥിക്കുവാനും വാല്‍ബെര്‍ഗ് വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്. എല്ലാ ദിവസവും പ്രാർത്ഥിക്കുന്ന ആളുകളിൽ നിന്ന് ധാരാളം സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും പ്രത്യേകിച്ച് തനിക്കൊപ്പം ജപമാല ചൊല്ലുന്നവരില്‍ സന്ദേശം ലഭിക്കാറുണ്ടെന്നും വാല്‍ബെര്‍ഗ് പറഞ്ഞു.
കത്തോലിക്ക പ്രാര്‍ത്ഥനകളുടെ മനോഹാരിതയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട അലെക്സ് ജോണ്‍സും സംഘവും 2018-ല്‍ ആരംഭിച്ചതാണ് ‘ഹല്ലോ’ ആപ്പ്. ചുരുങ്ങിയ കാലം കൊണ്ട് ലോകത്തെ ഏറ്റവും പ്രശസ്ത കത്തോലിക്ക ആപ്ലിക്കേഷനായി ഇത് മാറിക്കഴിഞ്ഞു. യാത്രയിലോ എവിടെ ആയാലും ആളുകളെ പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുക എന്നതാണ് ഈ ആപ്പിന്റെ ലക്ഷ്യം.
മാര്‍ക്ക് വാല്‍ബെര്‍ഗിന്റെ വീഡിയോ കൂടുതലായി പ്രാര്‍ത്ഥിക്കുവാന്‍ പ്രത്യേകിച്ച് ജപമാല ചൊല്ലുവാന്‍ തങ്ങള്‍ക്ക് പ്രചോദനമായെന്ന് ഫോളോവേഴ്സും സമ്മതിക്കുന്നുണ്ട്. നിരവധി പേരാണ് ഇതിനെ അഭിനന്ദിച്ചു കൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.
“താരത്തിന്റെ വിശ്വാസം എല്ലാത്തിനേയും മറികടക്കുന്നതാണ്..”, “ദിവസവും ജപമാല ചൊല്ലുന്നത് മാതാവുമായുള്ള നമ്മുടെ ആത്മീയ ബന്ധമാണ്..”, “വര്‍ഷങ്ങളായി താന്‍ ജപമാല ചൊല്ലാറുണ്ടെന്നും, തന്റെ കുട്ടികളേയും ഇത് പഠിപ്പിക്കുവാന്‍ തനിക്ക് ആഗ്രഹമുണ്ട്” ഇത്തരത്തില്‍ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത് .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.