മരിയുപോളിലെ ഉരുക്ക് നിര്‍മാണശാലയില്‍ ബോംബാക്രമണം നടത്തി റഷ്യ

മരിയുപോളിലെ ഉരുക്ക് നിര്‍മാണശാലയില്‍ ബോംബാക്രമണം നടത്തി റഷ്യ

കീവ്: ഉക്രെയ്ന്‍ തുറമുഖ നഗരമായ മരിയുപോളിലെ അവസാന സൈനിക സേനയെയും തുരത്തുന്നതിനായി അസോവ്സ്റ്റല്‍ ഉരുക്ക് നിര്‍മാണ ശാലയില്‍ ബോംബാക്രമണം നടത്തി റഷ്യ. സൈനീകര്‍ക്ക് പുറമേ നൂറു കണക്കിന് സാധാരണ ജനങ്ങളും അഭയം നേടിയ സ്ഥലത്താണ് റഷ്യ ബോംബാക്രമണം നടത്തിയിരിക്കുന്നത്.

ആയിരത്തിലേറെ ഉക്രെയ്ന്‍ സൈനികര്‍ ഉരുക്ക് നിര്‍മാണ ശാലയില്‍ അഭയം നേടിയിരിക്കുകയാണ്. മരിയുപോളിലെ അധിനിവേശം പൂര്‍ത്തിയാക്കാന്‍ അവശേഷിക്കുന്ന ഉക്രെയ്ന്‍ സൈനികരെയും റഷ്യയ്ക്ക് ഇവിടെ നിന്ന് തുരത്തണം. അതിന്റെ ഭാഗമായാണ് റഷ്യ ഇപ്പോള്‍ സൈനിക നടപടി ആരംഭിച്ചിരിക്കുന്നത്.

സാധാരണ ജനങ്ങള്‍ അഭയം തേടിയിരിക്കുന്ന പ്രദേശങ്ങളില്‍ റഷ്യ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്നതായി ഉക്രെയ്‌നും ആരോപണവുമായി രംഗത്തെത്തി. പ്ലാന്‍ിനകത്ത് അഭയം തേടിയിരിക്കുന്ന പൗരന്മാരെ വധിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്. അക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഉക്രെയ്ന്‍ പറഞ്ഞു.

എന്നാല്‍, റഷ്യ ആരോപണങ്ങള്‍ നിഷേധിച്ചു. നിലവില്‍ ആക്രമണങ്ങളൊന്നും നടക്കുന്നില്ലെന്നാണ് റഷ്യയുടെ വാദം. അസോവ്സ്റ്റല്‍ പ്ലാന്റില്‍ കുടുങ്ങിക്കിടക്കുന്ന ഉക്രെയ്ന്‍ പൗരന്മാരെ മോചിപ്പിക്കുന്നതിനായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഉക്രെയ്ന്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.