ചങ്ങനാശേരി പ്രവാസി അപ്പസ്തോലേറ്റ് ബഹ്റൈൻ ചാപ്റ്റർ ഈസ്റ്റർ ആലോഷവും കുടുംബ സംഗമവും ഏപ്രിൽ 30 ന്

ചങ്ങനാശേരി പ്രവാസി അപ്പസ്തോലേറ്റ് ബഹ്റൈൻ ചാപ്റ്റർ ഈസ്റ്റർ ആലോഷവും കുടുംബ സംഗമവും ഏപ്രിൽ 30 ന്

ദുബായ്: ചങ്ങനാശേരി പ്രവാസി അപ്പസ്തോലേറ്റ് ബഹ്റൈൻ ചാപ്റ്ററിൻ്റെ ഈസ്റ്റർ ആഘോഷവും  കുടുംബസംഗമവും ഏപ്രിൽ  30 ന് വൈകിട്ട് എട്ടു മണി മുതൽ കെസിഎ ഹാളിൽ വച്ച് നടത്തപ്പെടുന്നു. ബഹ്റൈൻ കാത്തലിക് കമ്യൂണിറ്റി ഡയറക്ടർ ഫാ.സജി തോമസ് ഈസ്റ്റർ ദിന സന്ദേശം നൽകും. ചങ്ങനാശേരി പ്രവാസി അപ്പസ്തോലേറ്റ് ഡയറക്ടർ റ്റെജി പുതുവീട്ടിൽക്കളം, ഗ്ലോബൽ കോർഡിനേറ്റർ ജോ കാവാലം എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുന്നതാണ്. ബഹ്റൈനിലെ സാമൂഹിക സംസ്ക്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിക്കും. പ്രവാസി അപ്പസ്തോലിക് അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

പരിപാടികളുടെ വിജയത്തിനായി ജനറൽ കൺവീനർ മോൻസി മാത്യൂവിൻ്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ച് വരുന്നു. സമ്മേളനത്തിൻ്റെ മുന്നോടിയായി നടന്ന മെമ്പേഴ്സ് മീറ്റിന് ജോസഫ് വി.എം, ജിബി അലക്സ്, ബിജു ജോസഫ്, സബിൻ കുര്യാക്കോസ്, സൈവി ജോസഫ്, എന്നിവർ നേതൃത്വം നൽകി.

കോവിഡിനുശേഷം ജനജീവിതം സാധാരണ നിലയിലായിരിക്കുന്ന അവസരത്തിൽ ബഹ്റൈനിലെ മുഴുവൻ ചങ്ങനാശേരി പ്രവാസി അപ്പസ്തോലേറ്റ്  അംഗങ്ങളും ഈസ്റ്റർ ആലോഷത്തിൽ പങ്കെടുക്കണമെന്ന് ബഹ്റൈൻ ചാപ്റ്റർ കോർഡിനേറ്റർ ഷിനോയി പുളിക്കൽ വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.