ഭുവനേശ്വര്‍: കുളത്തില്‍ കുടുങ്ങിയ അത്യപൂർവ ആമയെ രക്ഷപ്പെടുത്തി നാട്ടുകാര്‍. ആരെയും ആകർഷിക്കുന്ന മഞ്ഞ നിറത്തിലുള്ള വ്യത്യസ്ത ഇനം ആമയെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയ ശേഷം വനം വകുപ്പിന് കൈമാറിയത്.
ഒഡീഷയില്‍ ബാലസോര്‍ ജില്ലയിലെ സിമുലിയ ഗ്രാമത്തിലാണ് സംഭവം. കുളത്തില്‍ നിന്നും പിടികൂടിയ ആമയെ ഇവര്‍ ആദ്യം വെള്ളം നിറച്ച ഒരുപാത്രത്തില്‍ സൂക്ഷിക്കുകയായിരുന്നു. ഗ്രാമത്തില്‍ നിന്നുള്ള ഒരു യുവാവാണ് അപൂര്‍വ ആമയെ കണ്ടത്. ഇയാള്‍ നാട്ടുകാരെ വിളിച്ചുകൂട്ടുകയും ആമയെ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആമയെ വനം വകുപ്പിന് കൈമാറി.
മഞ്ഞ നിറത്തിലുള്ള ഇത്തരം ആമകള്‍ ആപൂര്‍വമാണെന്നാണ് ആളുകള്‍ പറയുന്നത്. രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പും
ബാലസോറിലെ സുജന്‍പൂര്‍ ഗ്രാമത്തില്‍ നിന്ന് സമാനമായ ഒരു ആമയെ രക്ഷപ്പെടുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v