മയക്കുമരുന്ന് കേസില്‍ സ്വന്തം മകളെ അറസ്റ്റ് ചെയ്ത് അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥന്‍

മയക്കുമരുന്ന് കേസില്‍ സ്വന്തം മകളെ അറസ്റ്റ് ചെയ്ത് അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥന്‍

ഫ്‌ളോറിഡ: എത്ര വലിയ കുറ്റകൃത്യങ്ങള്‍ ചെയ്താലും സംരക്ഷിക്കുകയും കുറ്റവിമുക്തനാക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന മാതാപിതാക്കളുള്ള നാട്ടില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ സ്വന്തം മകളെ അറസ്റ്റ് ചെയ്ത് ഒരു അച്ഛന്‍. ഫ്‌ളോറിഡയിലെ ഫ്രാങ്ക്‌ലിന്‍ കൗണ്ടി ഷെരീഫ് എ.ജെ. സ്മിത്താണ് 38 വയസുള്ള തന്റെ മകള്‍ ക്രിസ്റ്റന്‍ കെന്റിനെ അറസ്റ്റ് ചെയ്തത്.

മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതിനും വില്‍ക്കാന്‍ ശ്രമിച്ചതിനും ഉള്‍പ്പടെയുള്ള ഒട്ടേറെ വകുപ്പുകളാണ് മകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ കെന്റിന്റെ സുഹൃത്തും കൂട്ടുപ്രതിയുമായ ബയ്‌ലി അഡയര്‍ ലീ (25) എന്ന യുവതിയെയും അറസ്റ്റ് ചെയ്തു.

ലഹരിക്കെതിരെയുള്ള തന്റെ യുദ്ധത്തിന്റെ ഭാഗമായാണ് മകള്‍ ആയിരുന്നിട്ടുപോലും മയക്കുമരുന്ന് കടത്തില്‍ കെന്റിനെ അറസ്റ്റ് ചെയ്തതെന്ന് സ്മിത്ത് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. മയക്കുമരുന്ന് കേസില്‍ മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കും. അവിടെ മകളാണോ ബന്ധുവാണോ എന്ന് നോക്കില്ല.

മകള്‍ അറസ്റ്റിലായതില്‍ ഏറെ ദുഖം ഉണ്ടെങ്കിലും മകളെ മയക്കുമരുന്നിന്റെ അടിമത്വത്തില്‍നിന്ന് മോചിപ്പിക്കാനുള്ള പരിശ്രമത്തിന്റെ തുടക്കമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. പോസ്റ്റിന് താഴെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ സുതാര്യതയെയും സത്യസന്ധതയെയും അഭിനന്ദിച്ച് ഒട്ടേറെ പേര്‍ കമന്റ് ചെയ്തു.

ലഹരിക്കെതിരെയുള്ള സ്മിത്തിന്റെ പോരാട്ടത്തിന്റെ അവസാന ഉദാഹരണമാണിത്. മയക്കുമരുന്ന് കേസില്‍ മകളെ പോലും അറസ്റ്റ് ചെയ്യാന്‍ മനസ് കാണിച്ച സ്മിത്തിനെ സുഹൃത്തുക്കളും അപരചിതരായ ആളുകള്‍ പോലും വിളിച്ചു അഭിനന്ദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.