ഭോപ്പാൽ എയിംസിൽ സീനിയര്‍ റസിഡന്റ് തസ്തികയിലെ 159 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു; മെയ് 15 വരെ അപേക്ഷിക്കാം

ഭോപ്പാൽ എയിംസിൽ സീനിയര്‍ റസിഡന്റ് തസ്തികയിലെ 159 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു; മെയ് 15 വരെ അപേക്ഷിക്കാം

ന്യൂഡൽഹി: ഭോപ്പാൽ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സീനിയര്‍ റസിഡന്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എയിംസ് ഭോപ്പാലിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.aiimsbhopal.edu.in.വഴി അപേക്ഷിക്കാന്‍ കഴിയും. രജിസ്ട്രേഷന്‍ നടപടികള്‍ 2022 മെയ് 15-ന് അവസാനിക്കും. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി 159 തസ്തികകളിലേക്ക് നിയമനം നടത്തും.

ഉദ്യോഗാര്‍ത്ഥിക്ക് എന്‍എംസി/ഡിസിഐ/ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇംപോര്‍ട്ടന്‍സ് അംഗീകരിച്ച ബന്ധപ്പെട്ട വിഷയങ്ങളില്‍ എംഡി/എംഎസ്/ഡിഎന്‍ബി/എംഡിഎസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. എൻഎംസി/ഡിസിഐ/സ്റ്റേറ്റ് മെഡിക്കല്‍/ഡെന്റല്‍ കൗണ്‍സിലുമായുള്ള സാധുവായ രജിസ്ട്രേഷന്‍ ഉണ്ടാകണം.

ഇന്‍സ്റ്റിറ്റ്യൂഷനെ ആശ്രയിച്ചാണ് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ നടത്തുന്നത്. എഴുത്ത് പരീക്ഷ അല്ലെങ്കില്‍ അഭിമുഖം അല്ലെങ്കില്‍ രണ്ടും എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ. ജനറല്‍/ഒബിസി വിഭാഗം - 1500 രൂപയാണ് ഫീസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.