മുസ്ലീം അല്ലാതിരുന്നതിന്റെ പേരില്‍ അഫ്രീദി മനപൂര്‍വം ഉപദ്രവിച്ചു; പാക് താരത്തിന്റെ വെളിപ്പെടുത്തലില്‍ ക്രിക്കറ്റ് ലോകത്തിന് ഞെട്ടല്‍

മുസ്ലീം അല്ലാതിരുന്നതിന്റെ പേരില്‍ അഫ്രീദി മനപൂര്‍വം ഉപദ്രവിച്ചു; പാക് താരത്തിന്റെ വെളിപ്പെടുത്തലില്‍ ക്രിക്കറ്റ് ലോകത്തിന് ഞെട്ടല്‍

മുംബൈ: മതത്തിന്റെ പേരില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ ഒറ്റപ്പെട്ടിരുന്നതായി ഡാനിഷ് കനേരിയ. മുന്‍ സ്പിന്നറായിരുന്ന കനേരിയ പാക് ടീമില്‍ കളിച്ചിരുന്ന ഏക ഹിന്ദു മതവിശ്വാസിയായിരുന്നു. ഷാഹിദ് അഫ്രീദി അടക്കമുള്ള മുസ്ലീം കളിക്കാര്‍ തന്നെ ദ്രോഹിക്കാന്‍ ശ്രമിച്ചിരുന്നതായി കനേരിയ പറഞ്ഞു. താരത്തിന്റെ വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായി.


ഐഎഎന്‍എസ് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് കനേരിയ പാക് ക്രിക്കറ്റിലെ ഇസ്ലാമികവത്ക്കരണത്തിനെതിരേ ആഞ്ഞടിച്ചത്. ഹിന്ദു ആയിരുന്നത് മാത്രമായിരുന്നു എനിക്കെതിരേ തിരിയാന്‍ ആഫ്രീദിയെ പ്രേരിപ്പിച്ചത്.

മുസ്ലീം അജന്‍ഡകള്‍ നടപ്പിലാക്കാനായിരുന്നു അയാള്‍ ക്രിക്കറ്റ് കളിച്ചിരുന്നതെന്ന് പറഞ്ഞാലും തെറ്റില്ല. അന്ന് തനിക്കു വേണ്ടി സംസാരിക്കാന്‍ ധൈര്യം കാണിച്ചിരുന്നത് ഷൊഹൈബ് അക്തര്‍ മാത്രമായിരുന്നുവെന്നും കനേരിയ പറഞ്ഞു. എന്നാല്‍ നിരന്തരം സമ്മര്‍ദം കൂടിയതോടെ അക്തറും പിന്‍വാങ്ങി. 

ഇതര മതസ്ഥര്‍ക്ക് പാക് ക്രിക്കറ്റില്‍ ഒരിക്കലും നിലനില്‍ക്കാനാകില്ല. അഫ്രീദി ചതിയനും മാന്യതയില്ലാത്തവനുമാണ്. ഒരിക്കലും വിശ്വസിക്കാന്‍ പറ്റില്ല അയാളെ. ഇനിയുമേറെ ക്രിക്കറ്റ് തന്നില്‍ അവശേഷിച്ചിരുന്നെങ്കിലും കളി അവസാനിപ്പിക്കേണ്ടി വന്നെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.

പാക് ക്രിക്കറ്റില്‍ മുസ്ലീങ്ങളല്ലാത്തവര്‍ക്ക് വലിയ റോളില്ലെന്നത് പരസ്യമായ രഹസ്യമാണ്. ടീമിലെ ഏക ക്രൈസ്തവ വിശ്വാസിയായിരുന്ന യൂസഫ് യൂഹന്നയെ മതംമാറ്റി മുഹമ്മദ് യൂസഫാക്കിയതും വലിയ വാര്‍ത്തയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.