കുരിശും മാതാവിന്റെ രൂപവും കൈമുതൽ; ലോകകപ്പ് ഫൈനലിലെ തിളക്കത്തിന് ശേഷം വിശ്വാസം വെളിപ്പെടുത്തി ഫെറാൻ ടോറസ്

കുരിശും മാതാവിന്റെ രൂപവും കൈമുതൽ; ലോകകപ്പ് ഫൈനലിലെ തിളക്കത്തിന് ശേഷം വിശ്വാസം വെളിപ്പെടുത്തി ഫെറാൻ ടോറസ്

ന്യൂജേഴ്സി: ആവേശം വാനോളം ഉയർത്തിയ ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിൽ അർജന്റീനയെ പരാജയപ്പെടുത്തി സ്പെയിൻ കിരീടം ചൂടിയപ്പോൾ നിർണായക ഗോൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച സ്പാനിഷ് സ്ട്രൈക്കർ ഫെറാൻ ടോറസിന്റെ വിശ്വാസ സാക്ഷ്യം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഫൈനൽ മത്സരത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്റെ ജീവിതത്തിൽ ദൈവത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് ടോറസ് സംസാരിച്ച വീഡിയോയും ഫൈനലിന് ശേഷമുള്ള പ്രതികരണവുമാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള വിശ്വാസികളുടെ ശ്രദ്ധ നേടുന്നത്.

ആഴമേറിയ വിശ്വാസം ഉണ്ടായിരിക്കുന്നത് ജീവിതത്തിൽ വലിയൊരു പിന്തുണയാണെന്ന് വ്യക്തമാക്കിയ താരം താൻ എപ്പോഴും കൂടെക്കൂട്ടുന്ന കുരിശിനെക്കുറിച്ചും പരിശുദ്ധ മാതാവിന്റെ രൂപത്തെക്കുറിച്ചും തുറന്നുപറഞ്ഞു. കഴുത്തിൽ ധരിച്ച മാലയിലുള്ള കുരിശും ദൈവമാതാവിന്റെ മെഡലുമാണ് തനിക്ക് ഏറ്റവും പ്രധാനപ്പെട്ട കരുത്തെന്ന് അദേഹം സാക്ഷ്യപ്പെടുത്തി. ഫൈനൽ മത്സരത്തിന് ശേഷം ഗ്രൗണ്ടിൽ വെച്ച് സ്പാനിഷ് ചാനലിനോട് പ്രതികരിച്ചപ്പോഴും ദൈവത്തിലുള്ള തന്റെ അടിയുറച്ച വിശ്വാസം ടോറസ് ആവർത്തിച്ചുറപ്പിച്ചു.

"ഈ ലോകകപ്പിലെ എല്ലാ കാര്യങ്ങൾക്കും ഞാൻ ദൈവത്തോട് നന്ദിയുള്ളവനാണ്. എന്നാൽ ഞാൻ നേരത്തെ പറഞ്ഞതുപോലെ നമ്മുടെയൊക്കെ വിധി നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. മുന്നോട്ട് പോകാനുള്ള കരുത്ത് നൽകിയതിന് ഞാൻ ദൈവത്തെ സ്തുതിക്കുന്നു. ഒടുവിൽ ഒരാൾക്ക് അർഹമായത് ദൈവം കൃത്യമായി നൽകുന്നുവെന്നതാണ് സത്യം" 'മാൻ ഓഫ് ദി മാച്ച്' പുരസ്‌കാരം നേടിയ സ്പാനിഷ് സ്ട്രൈക്കർ സന്തോഷത്തോടെ പറഞ്ഞു.

ഈ ലോകകപ്പ് മത്സരങ്ങളിൽ ഉടനീളം നിരവധി താരങ്ങളുടെ പരസ്യമായ വിശ്വാസ പ്രഖ്യാപനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. സ്പെയിനിന് ചരിത്ര വിജയം സമ്മാനിച്ച ഫെറാൻ ടോറസിന്റെ ഈ ദൈവവിശ്വാസവും സാക്ഷ്യപ്പെടുത്തലും കായിക ലോകത്തിനൊപ്പം ക്രൈസ്തവ സമൂഹത്തിനും വലിയൊരു പ്രചോദനമായിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.