യുഎഇ: ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ യുഎഇയിലെ ചാന്ദ്രനിരീക്ഷണകമ്മിറ്റി നാളെ യോഗം ചേരും. മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന് രാജ്യത്തുളളവരോട് ചാന്ദ്രനിരീക്ഷണസമിതി ആഹ്വാനം ചെയ്തു. നാളെ മാസപ്പിറവി ദൃശ്യമായില്ലെങ്കില്‍ ഞായറാഴ്ച റമദാന്‍ 30 പൂർത്തിയാക്കി മെയ് 2 നായിരിക്കും ഈദുല്‍ ഫിത്ർ.
ഈദ് പ്രത്യേകപ്രാർത്ഥനയ്ക്കായി രാജ്യത്തെ പളളികളില്‍ ഒരുക്കങ്ങള്‍ പൂർത്തിയാക്കി. പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയതോടെ നിയന്ത്രണങ്ങളിലും രാജ്യം ഇളവ് നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.