കൂട്ടായ പ്രേഷിത പ്രവര്‍ത്തന ശൈലി കാലഘട്ടത്തിന്റെ അനിവാര്യത: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൂട്ടായ പ്രേഷിത പ്രവര്‍ത്തന ശൈലി കാലഘട്ടത്തിന്റെ അനിവാര്യത: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി


കൊച്ചി: കൂട്ടായ്മയിലധിഷ്ഠിതമായ നൂതന പ്രേഷിത പ്രവര്‍ത്തന ശൈലികള്‍ ഉരുത്തിരിയേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ മിഷന്‍ ഓഫീസ് സംഘടിപ്പിച്ച പ്രേഷിത സഹകാരികളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ അല്‍മായ സാന്നിധ്യവും സഹകരണവും വര്‍ധിപ്പിക്കുന്നതിന് സീറോ മലബാര്‍ സഭയുടെ മിഷന്‍ ഓഫീസിന്റെ പദ്ധതികള്‍ കാര്യക്ഷമമാണ് എന്ന് അദ്ദേഹം നിരീക്ഷിച്ചു. പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ അല്‍മായ സംഘടനകളും വ്യക്തികളും നടത്തുന്ന മുന്നേറ്റങ്ങളെ സീറോമലബാര്‍ മിഷന്‍ ഓഫീസ് ഡയറക്ടര്‍ മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷ പ്രസംഗത്തില്‍ അഭിനന്ദിച്ചു.

പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ സഹകാരികളായ നൂറിലധികം പ്രേഷിത സഹകാരികള്‍ പങ്കെടുത്ത കൂട്ടായ്മക്ക് മിഷന്‍ ഓഫീസ് സെക്രട്ടറി ഫാ സിജു അഴകത്ത്, കൂരിയ പ്രൊക്യൂറേറ്റര്‍ ഫാ ജോസഫ് തോലാനിയ്ക്കല്‍, സിസ്റ്റര്‍ നമ്രത, സിസ്റ്റര്‍ റാണി മരിയ എന്നിവര്‍ നേതൃത്വം നല്‍കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.