ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയിലെ ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ സംഗമം ഏഞ്ചൽസ് മീറ്റ് 2022 മെയ് രണ്ടാം തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഇഞ്ചിക്കോർ മേരി ഇമാക്കുലേറ്റ് ദേവാലയത്തിൽ നടക്കും.
സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് തിരുകർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, സീറോ മലബാർ അയർലണ്ട് കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട് എന്നിവർ സംബന്ധിക്കും. കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിക്കും.
ഡബ്ലിൻ സീറോ മലബാർ സഭയുടെ വിവിധ കുർബാന സെൻ്ററുകളിൽ ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികളും മാതാപിതാക്കളും പങ്കെടുക്കും.
അത്തായി ഉൾപ്പെടെ ഡബ്ലിനിലെ പതിനൊന്ന് കുർബാന സെൻ്ററുകളിലായി ഇരുനൂറോളം കുട്ടികളാണു ഈ വർഷം ആദ്യകുർബാന സ്വീകരിച്ചത്. സീറോ മലബാർ ക്രമത്തിൽ ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികൾക്കായി ഒരുവർഷം നീണ്ടുനിന്ന പ്രത്യേക പരിശീലന പരിപാടി വിവിധ കുർബാന സെൻ്ററുകളിൽ ഒരുക്കിയിരുന്നു. കുട്ടികളുടെ പ്രഥമ കുമ്പസാരം റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ ആഘോഷമായി നടന്നു. ഏയ്ഞ്ചൽ മീറ്റിലേയ്ക്ക് ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.