സൗരയൂഥത്തിന്റെ കാണാകാഴ്ച്ചകള്‍; വൈറലായി ആനിമേഷന്‍ വീഡിയോ

സൗരയൂഥത്തിന്റെ കാണാകാഴ്ച്ചകള്‍; വൈറലായി ആനിമേഷന്‍ വീഡിയോ

ടോക്കിയോ: സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ സഞ്ചാരവും വേഗവും ത്രീഡി സാങ്കേതിക സംവിധാനങ്ങളോടെ ലളിതമായി അവതരിപ്പിക്കുന്ന ആനിമേഷന്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. ജപ്പാന്‍ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സിയില്‍ നിന്നുള്ള ഗ്രഹ ജ്യോതിശാസ്ത്രജ്ഞനായ ജെയിംസ് ഒ'ഡൊണോഗുയ തയാറാക്കിയ വീഡിയോയാണ് ട്വിറ്റര്‍, യുട്യൂബ് ഉള്‍പ്പടെയുള്ള നവമാധ്യമങ്ങളില്‍ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്.

ഗ്രഹങ്ങളുടെ വലുപ്പം, കറക്കത്തിന്റെ വേഗത, സഞ്ചാരപഥം, ഗ്രഹങ്ങള്‍ തമ്മിലുള്ള അകലം എന്നിവ കൃത്യതയോടും വ്യക്തമായും കാണിച്ചുതരുന്ന വീഡിയോ ഇതിനോടകം തന്നെ എട്ട് ദശലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

സൗരയുഥത്തെ ആഴത്തില്‍ മനസിലാക്കിയ ഒരു ജ്യോതിശാസ്ത്രജ്ഞന്റെ മനസിലെ കാഴ്ച്ചകള്‍ എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സാധാരണക്കാര്‍ക്ക് ലളിതമായി ഗ്രഹങ്ങളെ അറിയാനും പഠിക്കാനും ഈ വിഡിയോയിലൂടെ കഴിയും.



എറ്റവും ചെറിയ ഗ്രഹമായ സൈറസില്‍ നിന്ന് സൂര്യനിലേക്ക് സൂം ഔട്ട് ചെയ്തു മറ്റു ഗ്രഹങ്ങളെ ഫ്രെയ്മിലേക്ക് കൊണ്ടുവരുന്ന വിധമാണ് ആനിമേഷന്‍ വീഡിയോ തയാറാക്കിയിരിക്കുന്നത്. ഗ്രഹങ്ങളുടെ വലുപ്പം, സ്ഥാനം, ചരിവ്, നിറം, ഗ്രഹങ്ങള്‍ സ്വയം കറങ്ങുന്ന വേഗത, സൂര്യനെ വലയംവയ്ക്കുന്ന സഞ്ചാരപഥം എന്നിങ്ങനെ സമഗ്രമായ അറിവുകള്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഭൂമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വ്യാഴം എത്ര വേഗത്തില്‍ കറങ്ങുന്നുവെന്ന് വീഡിയോ മനസിലാക്കി തരുന്നു. മാത്രമല്ല ഗ്രഹങ്ങളുടെ വലുപ്പ ചെറുപ്പവും വേഗത്തില്‍ മനസിലാക്കാം. 45 സെക്കന്റ്  ആണ് വീഡിയോയുടെ ദൈര്‍ഘം. സൗരയൂഥത്തിലെ അറിവുകള്‍ പകര്‍ന്നു നല്‍കുന്ന ഒട്ടേറെ വീഡിയോകള്‍ ഇതിനു മുന്‍പും ജെയിംസ് ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.