മിയാമി: കരീബിയന്‍ കടലില്‍ ബ്രിട്ടണിന്റെ നിയന്ത്രണത്തിലുള്ള ദ്വീപ് സമൂഹമായ ബ്രിട്ടിഷ് വെര്‍ജിന്‍ ഐലന്റ്‌സിന്റെ പ്രധാനമന്ത്രി ആന്‍ഡ്രൂ ഫാഹി (51) യെ ലഹരി കടത്തില്‍ യുഎസ് പോലീസ് അറസ്റ്റ് ചെയ്തു. ലഹരിപദാര്‍ഥമായ കൊക്കെയ്ന്‍ ഇറക്കുമതി ചെയ്യാനുള്ള ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ലഹരികടത്തുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്കുള്ള യാത്രയില്‍ ഫ്‌ലോറിഡയിലെ മിയാമി വിമാനത്താവളത്തില്‍ നിന്നാണ് യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗഥര്‍ അറസ്റ്റ് ചെയ്തത്. ഫാഹിക്കൊപ്പം ബ്രിട്ടിഷ് പോര്‍ട്‌സ് അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ഒലിയാന്‍വിന്‍ മെയ്‌നാര്‍ഡിനെയും അറസ്റ്റ് ചെയ്തു. കൈക്കുലി നല്‍കാന്‍ സ്വകാര്യവിമാനത്തില്‍ കൊണ്ടുവന്ന ഏഴ് ലക്ഷം ഡോളറും പിടിച്ചെടുത്തു.
മെക്‌സിക്കന്‍ ലഹരി സംഘത്തിന്റെ പ്രതിനിധിയെന്ന വ്യാജേന സമീപിച്ചയാളോട് അഞ്ചു ലക്ഷം ഡോളര്‍ തന്നാല്‍ രാജ്യത്തെ തുറമുഖങ്ങളിലൂടെ കൊക്കെയ്ന്‍ കടത്താമെന്നു ഫാഹി സമ്മതിച്ചിരുന്നു. യുഎസില്‍ വില്‍ക്കുന്നതിനായി ആയിരക്കണക്കിനു കിലോ ലഹരിവസ്തുക്കള്‍ വെര്‍ജിന്‍ ഐലന്‍ഡ്‌സിലെ തുറമുഖം വഴി പ്യൂര്‍ട്ടോറിക്കോയില്‍ എത്തിക്കാനായിരുന്നു പദ്ധതി.
അഞ്ചു ലക്ഷം ഡോളര്‍ പ്രതിഫലത്തിനു പുറമേ, സെനഗളില്‍ തനിക്കു സഹായം ചെയ്ത ഒരാള്‍ക്ക് 83,000 ഡോളര്‍ നല്‍കണമെന്നും ഫാഹി ഇടനിലക്കാരനോട് ആവശ്യപ്പെട്ടിരുന്നു. ഫാഹി, മെയ്‌നാര്‍ഡ്, അവരുടെ മകന്‍ കദീം മെയ്‌നാര്‍ഡ് എന്നിവരുമായാണ് ഇയാള്‍ ഇടപെട്ടത്. കദീമിന്റെ പേരിലും ഇതേ കുറ്റം ചാര്‍ത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.