ഉറപ്പ് പാലിച്ചില്ല; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തില്‍

ഉറപ്പ് പാലിച്ചില്ല; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തില്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തില്‍. ശമ്പള വര്‍ധന, അലവന്‍സ്, പ്രമോഷന്‍ എന്നിവയില്‍ പരിഹാരമുണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിന്റെ പേരിലാണ് വീണ്ടും സമരത്തിന് ഒരുങ്ങുന്നത്.

വിഐപി ഡ്യൂട്ടി, അവലോകന യോഗങ്ങള്‍, ഇ-സഞ്ജീവനി എന്നിവ ബഹിഷ്‌കരിക്കാന്‍ തീരുമാനമായി. രോഗ പരിചരണത്തെ ബാധിക്കാതെയുള്ള നിസഹകരണ സമരമാണ് നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്നത്.

ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ടുണ്ടായ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനുവരി ഒന്ന് മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ഡോക്ടര്‍മാര്‍ നില്‍പ് സമരം നടത്തിയിരുന്നു.

15ന് ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ സമരം നിര്‍ത്തി. അന്ന് ആരോഗ്യ മന്ത്രി ചില ഉറപ്പുകള്‍ നല്‍കിയിരുന്നു. ഈ ഉറപ്പുകള്‍ പാലിച്ചില്ലെന്നാണ് ഡോക്ടര്‍മാരുടെ ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.