ന്യൂഡല്‍ഹി: ഒരു മാസത്തിനിടയിലെ രാജ്യത്തെ ജിഎസ്ടി വരുമാനം ആദ്യമായി ഒന്നര ലക്ഷം കോടി കവിഞ്ഞ് പുതിയ റിക്കാര്‍ഡിലേക്ക്. മാര്‍ച്ചിലെ 1,42,095 കോടിയെന്ന റിക്കാര്‍ഡ് മറികടന്ന് ഏപ്രിലില്‍ നികുതിയായി പിരിച്ചെടുത്തത് 1,67,540 കോടി രൂപ. 18 ശതമാനം കൂടുതല്‍.
കോവിഡ് കാലത്തെ മറികടന്നുള്ള സമ്പദ്വ്യവസ്ഥയുടെ മുന്നേറ്റവും നികുതി രംഗത്തെ ഭരണമികവും നികുതി വെട്ടിപ്പിനോടുള്ള താല്‍പ്പര്യമില്ലായ്മയുമെല്ലാമാണ് ഈ നേട്ടത്തിനു പിന്നിലെന്നു ധനമന്ത്രാലയം പറഞ്ഞു. ഒറ്റ ദിവസത്തെ ജിഎസ്ടി പിരിവ് പുതിയ റിക്കാര്‍ഡിലെത്തിയതും ഈ ഏപ്രിലിലാണ്. കഴിഞ്ഞ 20 ന് മാത്രം 57,847 കോടി രൂപയാണു ജിഎസ്ടിയായി പിരിഞ്ഞുകിട്ടിയത്.
ആകെ 9.58 ലക്ഷം വ്യാപാര ഇടപാടുകളിലൂടെയായിരുന്നു ഇത്. 7.22 ഇടപാടുകളിലൂടെ 48,000 കോടി പിരിഞ്ഞതായിരുന്നു ഇതിനു മുമ്പുള്ള പ്രതിദിന റെക്കോഡ്. ജിഎസ്ടി വരുമാനം തുടര്‍ച്ചയായ പത്താം മാസമാണ് ഒരു ലക്ഷം കോടി രൂപ കടക്കുന്നത്. കേരളത്തിലും ജിഎസ്ടി വരുമാനത്തില്‍ വര്‍ധനവുണ്ട്. 2021 ഏപ്രിലിലെ വരുമാനം 2,466 കോടി രൂപയായിരുന്നു. ഇത് ഒന്‍പത് ശതമാനം വര്‍ധിച്ച് 2,689 കോടിയായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.