കൂറ്റന്‍ പെരുമ്പാമ്പുകളെ തോളിലിട്ട് അത്ഭുത നൃത്തം; ഞെട്ടി സോഷ്യല്‍ മീഡിയ

 കൂറ്റന്‍ പെരുമ്പാമ്പുകളെ തോളിലിട്ട് അത്ഭുത നൃത്തം; ഞെട്ടി സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും അത്ഭുതപ്പെടുത്തുന്ന നിരവധി വീഡിയോകളാണ് വന്നു പോകുന്നത്. ഇവയില്‍ ഒരു വിഭാഗം വീഡിയോകള്‍ ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ പ്രേക്ഷകരെ സമ്പാദിച്ച് വൈറലായി മാറും. മിക്കപ്പോഴും അപ്രതീക്ഷിതമായ സംഭവവികാസങ്ങളോ, നമ്മെ അത്ഭുതപ്പെടുത്തുന്നതോ കൗതുകത്തിലാഴ്ത്തുന്നതോ ആയ സംഭവങ്ങളായിരിക്കും ഇത്തരം വീഡിയോകളുടെ ഉള്ളടക്കം.

ഇതില്‍ തന്നെ മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. നമുക്ക് എളുപ്പത്തില്‍ കാണാന്‍ സാധിക്കാത്തതോ, അനുഭവിക്കാന്‍ സാധിക്കാത്തതോ ആയ കാര്യങ്ങളായിരിക്കും മൃഗങ്ങളുടെ വീഡിയോകളില്‍ കാണാനാവുക. അത്തരം ഒരു വീഡിയോയെക്കറിച്ചാണ് ഇനി പങ്കുവയ്ക്കുന്നത്.

രണ്ട് കൂറ്റന്‍ പെരുമ്പാമ്പുകളെ തോളിലിട്ട് നൃത്തം ചവിട്ടുന്നാളാണ് ഈ വീഡിയോയിലുള്ളത്. ഇന്തോനേഷ്യക്കാരനാണ് കക്ഷി. അസാധാരണമായ വലിപ്പമുള്ള പെരുമ്പാമ്പുകളുമായാണ് നൃത്തം. തൂക്കവും വളരെ കൂടുതലായിരിക്കും. ഭാരം താങ്ങാന്‍ വേണ്ടി ഇരുകാലുകളും ബാലന്‍സ് ചെയ്താണ് ഇദ്ദേഹം നൃത്തം ചെയ്യുന്നത്.


വിഷമുള്ള ഇനത്തില്‍ പെടുന്ന പാമ്പല്ലെങ്കിലും പെരുമ്പാമ്പിനും മനുഷ്യനെ അപായപ്പെടുത്താന്‍ സാധിക്കും. വിഷം കയറില്ലെങ്കിലും ഇവ കടിക്കും. അതുപോലെ ഇവയ്ക്ക് മനുഷ്യരോളം തന്നെ വലിപ്പമുള്ളതോ അതിലധികം വലിപ്പമുള്ളതോ ആയ ജീവികളെ വിഴുങ്ങാന്‍ സാധിക്കും. മനുഷ്യരെയും സമാനമായ രീതിയില്‍ വിഴുങ്ങാം.

അതുകൊണ്ട് തന്നെ പെരുമ്പാമ്പുകളെയും സൂക്ഷിക്കേണ്ടതുണ്ട്. എന്ന് മാത്രമല്ല, കാഴ്ചയ്ക്ക് ഇവയുണ്ടാക്കുന്ന ഭീകരത ചെറുതല്ല. കാഴ്ചബംഗ്ലാവിലോ, സിനിമകളിലോ കാണുന്നത് പോലെയല്ലല്ലോ നേരിട്ട് ഒരാള്‍ ഇവയെ കൈകാര്യം ചെയ്യുന്നത്. എന്തായാലും അവിശ്വസനീയമായ വീഡിയോ എന്നാണ് കണ്ടവരില്‍ അധികപേരും കമന്റ് ചെയ്തിരിക്കുന്നത്.

സ്വന്തം ജീവന്‍ വച്ച് ഈ രീതിയില്‍ കളിക്കുന്നത് ശരിയല്ലെന്നും ഇതൊന്നും യുവാക്കള്‍ മാതൃകയാക്കരുതെന്നും കമന്റ് ചെയ്തവരും ഏറെയാണ്. എന്തായാലും കാണുമ്പോള്‍ നമ്മളില്‍ കൗതുകവും ഭയവും അവിശ്വനീയതയും അത്ഭുതവുമെല്ലാം ഒരുപോലെ നിറയ്ക്കുന്നതാണ് ഈ വീഡിയോ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.