സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാൾ

സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാൾ

ന്യൂജേഴ്സി: ചിക്കാഗോ രൂപതാ സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാൾ. മെയ് 2022 ആറ്,13, 14, 15 ( വെള്ളി,ശനി) ദിവസങ്ങളിൽ തിരുനാളിന് ഒരുക്കമായി നൊവേന നടത്തപ്പെടുന്നു.

ആറാം തീയതി വൈകുന്നേരം ഏഴിന് ഫാ. ആന്റണി പുല്ലുകാട്ടിന്റെ കാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയും നൊവേനയും തിരുനാൾ കൊടിയേറ്റവും നടത്തപ്പെടും. ശേഷം അത്താഴ വിരുന്നു നൽകപ്പെടും.
പതിമൂന്നാം തീയതി വൈകിട്ട് ഏഴിന് ഫാ ഷിജു ചിറ്റാട്ടുകര എസ്.വി.ഡി നയിക്കുന്ന വിശുദ്ധ കുർബാനയും നൊവേനയും അത്താഴവും നടത്തപ്പെടുന്നു.

പതിനാലാം തീയതി ശനി വൈകുന്നേരം നാലിന് ഫാ. ബിൻസ് ചേതലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും അർപ്പിക്കപ്പെടുന്നു. ശേഷം സെന്റ് ജോർജ് ആർട്സ് ക്ലബ് മ്യൂസിക്കൽ ഡ്രാമയും അത്താഴ വിരുന്നും ഉണ്ടായിരിക്കും.

മെയ് 15 ഞായർ രാവിലെ 10 ന് ഫാ ജോസഫ് പാലക്കൽ സി.എം.ഐ നയിക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയിൽ ഡോ. ബിപി മാത്യു തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണവും ലദീഞ്ഞും നടത്തപ്പെടുന്നു. തിരുനാൾ തിരുക്കർമ്മങ്ങൾ ക്ക് ശേഷം സ്നേഹവിരുന്നും നൽകപ്പെടുന്നു.

തിരുനാൾ തിരുക്കർമ്മങ്ങളിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി വികാരി ഫാ. തോമസ് മങ്ങാട്ട് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.