ന്യൂഡൽഹി: കനത്ത ചൂടിനെ വെല്ലാൻ പുതിയ വിദ്യയുമായി ഡല്‍ഹിയിലെ ഓട്ടോ ഡ്രൈവർ. നിരത്തുകളില്‍ പച്ചയും മഞ്ഞയും നിറത്തില്‍ തലങ്ങും വിലങ്ങുമോടുന്ന നിരവധി ഓട്ടോറിക്ഷകള്‍ കാണാം. എന്നാല്‍ മുകളില്‍ പൂന്തോട്ടമുള്ള ഒരു ഓട്ടോറിക്ഷയും ഇപ്പോള്‍ അക്കൂട്ടത്തിലുണ്ട്.
ഡല്‍ഹിയിലെ കനത്ത ചൂടിനെ അതിജീവിക്കാന്‍ മഹേന്ദ്ര കുമാറെന്ന ഓട്ടോ ഡ്രൈവര്‍ കണ്ടെത്തിയ പുതിയ വഴിയാണിത്. പൂന്തോട്ടം കാരണം ഓട്ടോയില്‍ കയറുന്ന യാത്രക്കാര്‍ക്ക് ചൂടിന് ആശ്വാസമുണ്ട്. കടുത്ത ചൂട് നേരത്തെ തുടങ്ങിയ ഡല്‍ഹിയില്‍ ഇത്തരം കാഴ്ചകള്‍ ആശ്വാസം പകരുന്നതാണ്.
രാജ്യതലസ്ഥാനത്ത് ഇപ്പോള്‍ കാലാവസ്ഥ 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്നുണ്ട്. കൊടും ചൂടിലും തന്റെ ഓട്ടോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസമുണ്ടെന്ന് മഹേന്ദ്ര കുമാര്‍ പറഞ്ഞു. 48കാരനായ കുമാര്‍ ഓട്ടോയ്ക്ക് മുകളില്‍ ഏകദേശം ഇരുപതോളം വ്യത്യസ്ത സസ്യങ്ങളാണ് വെച്ച് പിടിപ്പിച്ചിരിക്കുന്നത്. ഇതില്‍ പൂച്ചെടികളും കുറ്റിച്ചെടികളുമെല്ലാമുണ്ട്. ഈ ഓട്ടോ ഡല്‍ഹിയിലെ റോഡുകളില്‍ തരംഗമായിക്കഴിഞ്ഞു.
വണ്ടിയെത്തുമ്പോള്‍ ആവേശത്തോടെ ആളുകള്‍ സ്വീകരിക്കുന്നു. മഹേന്ദ്ര കുമാറിന്റെ ഓട്ടോയില്‍ കയറാനും അതിനൊപ്പം നിന്ന് സെല്‍ഫിയെടുക്കാനുമൊക്കെ ആളുകള്‍ തിരക്ക് കൂട്ടുന്നുണ്ട്. സഞ്ചരിക്കുന്ന പൂന്തോട്ടത്തിലിരുന്ന് സന്തോഷത്തോടെയാണ് എല്ലാവരും യാത്ര ചെയ്യുന്നത്.
"രണ്ട് വര്‍ഷം മുമ്പ് ഇത് പോലെ കടുത്ത ചൂടുകാലത്താണ് എനിക്ക് മനസില്‍ ഇങ്ങനെ ഒരു ആശയം തോന്നിയത്. ഓട്ടോയ്ക്ക് മുകളില്‍ കുറച്ച് ചെടികള്‍ വളര്‍ത്തിയാല്‍ വണ്ടിക്ക് അല്‍പം തണുപ്പുണ്ടാവുമല്ലോ എന്നെനിക്ക് തോന്നി. ഓട്ടോയില്‍ കയറുന്ന യാത്രക്കാര്‍ക്കും വലിയ ആശ്വാസമാവുമെന്ന് കരുതിയാണ് പൂന്തോട്ടം ഉണ്ടാക്കിയത്" എന്ന് മഹേന്ദ്ര കുമാര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.