ബെംഗളൂരു: ജനതാദള്‍ സെക്കുലറിന്റെ പ്രധാന നേതാക്കളില്‍ ഒരാളായ ബസവരാജ് ഹൊരട്ടി ബിജെപിയില്‍ ചേരും. കര്‍ണാടക സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ച ഹൊരട്ടി ബിജെപി പ്രവേശന വാര്‍ത്തകള്‍ സ്ഥിരീകരിച്ചു.
വടക്കന്‍ കര്‍ണാടകയില്‍ മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ജെഡിഎസിനെ വളര്‍ത്തിയ നേതാവാണ് ഈ 76 കാരന്‍. ലിംഖായത്ത് സമുദായക്കാരനായ ഹൊരട്ടിയുടെ വരവ് ബിജെപിക്ക് ഉണര്‍വാകും. അടുത്ത വര്‍ഷമാണ് കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ്.
നിലവില്‍ നിയമ നിര്‍മാണ കൗണ്‍സില്‍ ചെയര്‍മാനാണ് ബസവരാജ് ഹൊരട്ടി. ജെഡിഎസ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. എംഎല്‍സി സ്ഥാനത്ത് 42 വര്‍ഷം പൂര്‍ത്തിയാക്കിയ അദേഹം 1980 ല്‍ സ്വതന്ത്രനായി നിയമ നിര്‍മാണ കൗണ്‍സിലിലേക്ക് മത്സരിച്ചു ജയിച്ച ശേഷമാണ് ജെഡിഎസിലെത്തുന്നത്.
ഹൊരട്ടി ബിജെപിയിലെത്തുന്നതോടെ വടക്കന്‍ കര്‍ണാടകയില്‍ സാന്നിധ്യം ഉറപ്പിക്കുകയെന്നത് ജെഡിഎസിന് വെല്ലുവിളിയായി മാറും. വലിയ തോതില്‍ അനുയായികളുള്ള ഹൊരട്ടിക്ക് 15 മണ്ഡലങ്ങളിലെങ്കിലും വിജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ ശേഷിയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.