മുംബൈ: അഞ്ചു വര്‍ഷത്തെ തുടര്‍ച്ചയായ റെക്കോഡ് വിളവെടുപ്പിന് പിന്നാലെ ഗോതമ്പ് കൃഷിയില്‍ കനത്ത ഇടിവ്. മാര്‍ച്ച് പകുതിയോടെ താപനില പെട്ടന്ന് കുതിച്ചുയര്‍ന്നതാണ് വിളവെടുപ്പിനെ പ്രതികൂലമായി ബാധിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉല്പാദനം നടത്തുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 78.5 ലക്ഷം ടണ്‍ ഗോതമ്പാണ് ഇന്ത്യ കയറ്റിയയച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 275 ശതമാനം കൂടുതലാണിത്. ഗോതമ്പ് ഉല്പാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഉക്രെയ്‌നിലെ റഷ്യന്‍ സൈനിക നടപടിയെ തുടര്‍ന്നാണ് ഉല്പാദനം കുറഞ്ഞതാണ് ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് കയറ്റുമതി വര്‍ധിക്കാന്‍ പ്രധാന കാരണം.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 120 ലക്ഷം ടണ്‍ ഗോതമ്പ് കയറ്റുമതി ഉണ്ടായേക്കുമെന്നാണ് വ്യാപാരികളും സര്‍ക്കാരും പ്രതീക്ഷിക്കുന്നത്. താപനിലയില്‍ കാര്യമായ വര്‍ധന രേഖപ്പെടുത്താതിരുന്ന ഫെബ്രുവരി പകുതിയില്‍ 11.132 കോടി ടണ്‍ ഗോതമ്പാണ് വിളവെടുത്തത്.
കഴിഞ്ഞ വര്‍ഷം ഇത് 10.959 കോടി ടണ്‍ ആയിരുന്നു. പ്രതീക്ഷിക്കുന്ന ഉല്പാദത്തെ കുറിച്ച് സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എങ്കിലും റോയ്‌ട്ടേഴ്‌സ് പുറത്തുവിട്ട കണക്കനുസരിച്ച് ഇത് 10.959 കോടി ടണ്‍ ആണ്. ഗോതമ്പ് ഉല്പാദനത്തിലുണ്ടായ ഇടിവ് സംബന്ധിച്ച് പൂര്‍ണ ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല, ഇത് തുടക്കം മാത്രമാണെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.