കൊച്ചി: ചെറുനാരങ്ങയുടെ ക്ഷാമം വഴിയോര കച്ചവടക്കാരെയും ചെറുകിട കൂള്‍ബാര്‍, ബേക്കറി കച്ചവടക്കാരെ പ്രതിസന്ധിയിലാക്കി. ചെറുനാരങ്ങയ്ക്ക് അപ്രതീക്ഷിതമായി വില ഉയര്‍ന്നതോടെ മലയാളികളുടെ ഇഷ്ട പാനീയമായ നാരങ്ങ സര്‍ബത്തിന്റെ വില്‍പ്പന പല ചെറുകിട വ്യാപാരികളും നിര്‍ത്തിവച്ചു.
കിലോയ്ക്ക് 40 മുതല്‍ 60 രൂപ വരെ വിലയുണ്ടായിരുന്ന ചെറുനാരങ്ങയ്ക്ക് നിലവില്‍ 240 മുതല്‍ 260 വരെയാണ് വിപണി വില. 240 രുപയ്ക്ക് ചെറുനാരങ്ങ വാങ്ങി 20 രൂപയ്ക്ക് സര്‍ബത്ത് വില്‍ക്കാന്‍ കഴിയില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
ഇതോടെ ഏറ്റവും ചുരുങ്ങിയ ചിലവില്‍ ദാഹമകറ്റുന്ന മലയാളികളുടെ പ്രിയപ്പെട്ട പാനീയം ഈ വേനല്‍ കാലത്ത് അന്യമാകാകുകയാണ്. വിവാഹ ചടങ്ങുകള്‍ക്കും ഒഴിച്ചു കൂട്ടാനാവാത്ത ചെറുനാരങ്ങ വിവാഹ ചിലവിന്റെ ബജറ്റിനെയും ഇത് പ്രതികൂലമായി ബാധിക്കുന്നു.
തമിഴ്നാട്ടില്‍ ചെറുനാരങ്ങാ കൃഷിയിടങ്ങളില്‍ ആനയുടെ ആക്രമണമുണ്ടായതും ചില സ്ഥലങ്ങളില്‍ വ്യാപകമായി കൃഷി നശിച്ചതുമാണ് ക്ഷാമത്തിന് കാരണമെന്ന് തമിഴ്നാട് സ്വദേശികളായ വഴിയൊര കച്ചവടക്കാര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.